Monday, March 24, 2025
HomeKeralaപി.സി.ജോർജ്ജിനെ ജാമ്യം റദ്ദ് ചെയ്തു ജയിലിലടക്കണം. ഫ്രറ്റേണിറ്റി പരാതി നൽകി.

പി.സി.ജോർജ്ജിനെ ജാമ്യം റദ്ദ് ചെയ്തു ജയിലിലടക്കണം. ഫ്രറ്റേണിറ്റി പരാതി നൽകി.

ഫ്രറ്റേണിറ്റി.

മലപ്പുറം: ജാമ്യവ്യവസ്ഥ ലംഘിച്ച് വിദ്വേഷ പരമാർശങ്ങൾ ആവർത്തിക്കുന്ന ബി.ജെ.പി നേതാവ് പി.സി.ജോർജിൻ്റെ ജാമ്യം റദ്ദ് ചെയ്ത് ജയിലിടക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ ഭാരവാഹികൾ മലപ്പുറം പോലീസിൽ പരാതി നൽകി.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അമീൻ യാസിർ, വൈസ് പ്രസിഡൻ്റ് സബീൽ ചെമ്പ്രശ്ശേരി എന്നിവരാണ് പരാതി നൽകിയത്.
മീനച്ചിൽ താലൂക്കിൽ നിന്ന് 400 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായി എന്നാരോപിക്കുന്ന പി.സി.ജോർജ് കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികളെയാണ് വെല്ലുവിളിക്കുന്നത്. പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെയും തള്ളിക്കളഞ്ഞ ലൗ ജിഹാദെന്ന പച്ചക്കള്ളം ആവർത്തിക്കുക വഴി സമൂഹത്തിൽ വർഗ്ഗീയ ദ്രുവീകരണം സൃഷ്ടിക്കുകയാണ് പി.സി ജോർജ് ചെയ്യുന്നത്.
ഭരണഘടനാവിരുദ്ധമായതും നാട്ടിൽ കലാപമുണ്ടാക്കുന്നതുമായ വംശീയ പരാമർശങ്ങൾ ആവർത്തിക്കുന്ന പി.സി.ജോർജിനെതിരെ കലാപാഹ്വനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യണമെന്നും നേരത്തെ നൽകിയ ജാമ്യം റദ്ദ് ചെയ്യണമെന്നും പോലീസിന് നൽകിയ പരാതിയിൽ ഫ്രറ്റേണിറ്റി ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ, ജനറൽ സെക്രട്ടറി അഡ്വ.അമീൻ യാസിർ, വൈസ് പ്രസിഡൻ്റ് സബീൽ ചെമ്പ്രശ്ശേരി എന്നിവർ നേതൃത്വം നൽകി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments