Sunday, April 6, 2025
HomeKeralaവനിതാ സംവരണത്തിൽ ഒബിസി കൂടി ഉൾപ്പെടുത്തണം: വനിതാ ജനപ്രതികളുടെ ഒത്തുചേരൽ.

വനിതാ സംവരണത്തിൽ ഒബിസി കൂടി ഉൾപ്പെടുത്തണം: വനിതാ ജനപ്രതികളുടെ ഒത്തുചേരൽ.

വുമൺ ജസ്റ്റിസ് മൂവേമെന്റ്.

മലപ്പുറം: പാർലമെൻ്റ് പാസ്സാക്കിയ സംവരണ നിയമത്തിൽ, സാമൂഹികമായി പിന്നാക്കമുള്ള ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് കൂടി ജനസംഖ്യാനുപാതികമായ സംവരണം വേണമെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി. പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമത്തിൽ പട്ടികജാതി പട്ടിക വർഗക്കാർക്ക് സംവരണം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഒബിസി വിഭാഗങ്ങളിലെ വനിതകൾക്ക് വേണ്ടി സംവരണം ഇല്ല. ഇവർക്കുകൂടി സംവരണം വ്യവസ്ഥ ചെയ്തില്ലെങ്കിൽ സവർണാധിപത്യം ആയിരിക്കും ഉണ്ടാവുക എന്ന് അവർ പറഞ്ഞു. മാത്രവുമല്ല, ബില്ല് പാസാകണമെങ്കിൽ മണ്ഡലങ്ങളുടെ പുനർനിർണയം നടക്കണമെന്നും വ്യവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ അടുത്തൊന്നും ബിൽ നിയമമായി വരാൻ സാധ്യതയില്ല. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ദേദമന്യേ സ്ത്രീകൾ ഒറ്റക്കെട്ടായി സംഘടിക്കണമെന്നും അവർ സൂചിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി വനിതാ ദിനത്തോടനുബന്ധിച്ച് ‘വോട്ടവകാശത്തിൽ നിന്ന് പ്രാതിനിധ്യത്തിലേക്ക്’ എന്ന വിഷയത്തിൽ നടത്തിയ വനിതാ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അവർ.
കോഡൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റാബിയ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ മെഹ്നാസ്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സഫിയ്യ
തുടങ്ങി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ ബാനറിൽ മുൻകാലങ്ങളിൽ ജനപ്രതിനിധികളായവരും ഇപ്പോഴും ജനപ്രതിനിധികളിയിരിക്കുന്നവരുമായ നിരവധി പേർ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ഹസീന വഹാബ് നന്ദിയും പറഞ്ഞു.
ഫോട്ടോ:
‘വോട്ടവകാശത്തിൽ നിന്ന് പ്രാതിനിധ്യത്തിലേക്ക്’ എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ ജനപ്രതിനിധികളുടെ സംഗമം വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments