Monday, March 24, 2025
HomeKeralaസംഘപരിവാർ വിരുദ്ധതയോട് ഐക്യദാർഢ്യപ്പെട്ടു സോളിഡാരിറ്റി ഇഫ്താർ.

സംഘപരിവാർ വിരുദ്ധതയോട് ഐക്യദാർഢ്യപ്പെട്ടു സോളിഡാരിറ്റി ഇഫ്താർ.

സോളിഡാരിറ്റി.

കോഴിക്കോട്: സംഘപരിവാർ  വിരുദ്ധതയോട് ഐക്യദാർഢ്യപ്പെട്ടു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ഹിറ സെന്ററിൽ നടന്ന ഇഫ്താറിൽ വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗദ്ഭർ പങ്കെടുത്തു.

നോമ്പിന് ആത്മീയ മാനമുള്ളതോടൊപ്പം ഭൗതികവും സാംസ്‌കാരികവുമായ മാനം  കൂടിയുണ്ട്. രാജ്യത്ത് മുസ്ലിങ്ങൾക്കെതിരായ ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. രാജസ്ഥാനിൽ ഒന്നര മാസം മാത്രം പ്രായമുള്ള കുട്ടിയെ പോലീസ് ബൂട്ടിന് ചവിട്ടി കൊല്ലാൻ മാത്രം ക്രൂരത ഈ രാജ്യത്ത് നടന്നിട്ട് രാജ്യം നിശബ്ദമാണ്. മുസ്‌ലിം സംഘടനകളെ വിവിധ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നു. നിരവധിയായ ചെറുപ്പക്കാർ അന്യയമായി ജയിലിലാണ്. ഈ അനീതിക്കിതെരെയുള്ള ഒന്നിച്ചിരിക്കൽ കൂടിയാണ് സോളിഡാരിറ്റി ഇഫ്താർ മുന്നോട്ട് വെക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് പറഞ്ഞു.

മാധ്യമം CEO പി. എം സാലിഹ്, മീഡിയ വൺ എക്സിക്യൂട്ടീവ് എഡിറ്റർ പി.ടി നാസർ, എസ്. എ. അജിംസ്, പി.സി സൈഫുദ്ധീൻ, മാധ്യമം ബ്യൂറോ ചീഫ് ഹാഷിം എളമരം, ചന്ദ്രിക റെസിഡന്റ് എഡിറ്റർ ലുക്മാൻ മമ്പാട്, മറുവാക്ക് മാഗസിൻ എഡിറ്റർ അംബിക, യുക്തിവാദി നേതാവ് പ്രതീഷ് ബി., സാമൂഹ്യ പ്രവർത്തകൻ ബാബുരാജ് ഭഗവതി, മനുഷ്യാവകാശ പ്രവർത്തകൻ എ.എം നദ്‌വി,

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. ഫാത്തിമ തഹ് ലിയ, SIO സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ വാഹിദ്, GIO സംസ്ഥാന പ്രസിഡന്റ്‌ ശിഫാന കെ., ഫ്രട്ടേണിറ്റി സംസ്ഥാന പ്രസിഡന്റ്‌ നയീം ഗഫൂർ, ISM സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, സംസ്ഥാന സെക്രട്ടറി യൂനുസ് ചെങ്ങര, ശബാബ് വാരിക എക്സിക്യൂട്ടീവ് എഡിറ്റർ ഡോ.സുഫിയാൻ അബ്ദുൽ സത്താർ, NYL വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ പുതുമ, പ്രവാസി സംഘടനയായ UAE  യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ ഷഫീഖ് സി.പി., വിസ്‌ഡം യൂത്ത് പ്രതിനിധി ആഹിൽ സുറൂർ, SDPI കോഴിക്കോട് ജില്ല സെക്രട്ടറി അഡ്വ.മുഹമ്മദാലി, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ഇർഷാദ് മറയൂർ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments