ഫ്രറ്റേണിറ്റി.
മലപ്പുറം : ലഹരി മാഫിയയുടെ സ്വാധീനവും കുറ്റകൃത്യങ്ങളും ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലഹരി ഉപയോഗം, സോഷ്യൽ മീഡിയയുടെയും സിനിമയുടെയും സ്വാധീനം തുടങ്ങിയ കാരണങ്ങളാൽ പുതുതലമുറയിൽ അക്രമവാസനയും അരാജകത്വവും വർധിക്കുന്ന സ്ഥിതിയാണുള്ളത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ലഹരി ഉപയോഗ കേസുകൾ മൂന്നിരട്ടിയാണ് വർദ്ധിച്ചിരിക്കുന്നത്. കിലോ കണക്കിന് ലഹരി ഉൽപന്നങ്ങളാണ് വിവിധ കേസുകളിൽ നിന്നായി പ്രതികളിൽ നിന്ന് പിടിക്കപ്പെട്ടത്. പലപ്പോഴും പിടിക്കപ്പെടുന്നത് ശ്യംഖലയിലെ ചെറിയ കണ്ണികൾ മാത്രമാണ്, ഇതിൻ്റെ മൊത്ത കച്ചവടക്കാരെയും,വിതരണ ശ്യംഖലയിലെ കണ്ണികളെ അന്വേഷിച്ചു കണ്ടെത്തുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയമാണ്.
ലഹരി മാഫിയ പ്രവർത്തനങ്ങൾക്കും, ക്രിമിനൽ വൽക്കരണത്തിനുമെതിരെ അധികാര കേന്ദ്രങ്ങൾ നിഷ്ക്രിയമായി നിലകൊള്ളുന്നത് അംഗീകരിക്കാനാവില്ല.
എം.ഡി.എം.എ ഉൾപ്പടെയുള്ള സിന്തറ്റിക്ക് ലഹരി ഉൽപ്പന്നങ്ങൾ കേരളത്തിൽ വ്യാപകമാവുകയും അതിൻ്റെ ഉപയോഗം കാരണത്താലുള്ള അക്രമങ്ങളിൽ നിരവധി പേർ കൊല ചെയ്യപ്പെടുകയും ചെയ്തു.
ഇത്തരം സാഹചര്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ട പോലീസും എക്സൈസ് സംവിധാനങ്ങളും സമ്പൂർണ്ണ പരാജയമാണ്.
അധികാര സംവിധാനങ്ങളുടെ നിസംഗ്ഗതക്കെതിരെ വിദ്യാർത്ഥി – യുവജനങ്ങളെ അണിനിരത്തി ജില്ലയിൽ വ്യാപക പ്രതിഷേധത്തിനും ബോധവൽക്കരണത്തിനും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതൃത്വം നൽകും.
മാർച്ച് 1 മുതൽ 15 വരെ നടക്കുന്ന
ലഹരി മാഫിയ –
ക്രിമിനൽ വാഴ്ച
അധികാര നിസ്സംഗതക്കെതിരെ സമര യൗവ്വനം എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന
വിദ്യാർത്ഥി യുവജന പ്രതിരോധം എന്ന ക്യാമ്പയിൻ്റെ ഭാഗമായി
ജില്ലയിൽ പ്രാദേശികമായി എസ്.പി.ഓഫീസ് മാർച്ച്, പ്രാദേശിക യൂണിറ്റുകളിൽ ജാഗ്രതാ സമിതികൾ, നിയോജക മണ്ഡലം തലങ്ങളിൽ നൈറ്റ്മാർച്ച്,സമരത്തെരുവ്, പെറ്റീഷൻ കാരവൻ, കാമ്പസുകളിൽ സ്റ്റുഡൻസ് അലേർട്ട് എന്ന പേരിൽ വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
അക്രമവാസനയും – ഹിംസാത്മക പ്രവണതകളും വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്നതിൽ എസ്.എഫ്.ഐ അടക്കമുള്ള സാമ്പ്രദായിക വിദ്യർത്ഥി സംഘടനകളുടെ പങ്ക് തള്ളികളയാനാവില്ല, അനിയന്ത്രിതമായ ലഹരി ഉപയോഗവും,ക്രിമിനലിസവും ചെറുത്തു തോൽപ്പിക്കണമെങ്കിൽ ജനകീയമായ പ്രതിരോധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്, കാര്യക്ഷമമായതും, സമയബന്ധിതവുമായ ഇടപെടലുകൾ സർക്കാർ സംവിധാനങ്ങൾ വഴി നടപ്പിലാക്കണം. ലഹരിയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, ഇരകളാക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അധികാരികൾക്ക് മുമ്പിൽ സമർപ്പിക്കുകയാണ്.
നിരന്തരം ലഹരിദുരന്തങ്ങളിലൂടെ കുരുതിക്കളമായി മാറികൊണ്ടിരിക്കുന്ന നമ്മുടെ നാടിൻ്റെ രക്ഷക്ക് വേണ്ടി ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങൾക്ക് എല്ലാ ബഹുജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നഭ്യർത്ഥിക്കുന്നു.
വാർത്താ സമ്മേളനത്തിൽ
പങ്കെടുത്തവർ.
1.വി.ടി.എസ്.ഉമർ തങ്ങൾ
2. അഡ്വ: അമീൻ യാസിർ
3. സബീൽ ചെമ്പ്രശ്ശേരി
4.വി.കെ മുഫീദ
5. സി.എച്ച് ഹംന