ജോൺസൺ ചെറിയാൻ .
ഗസ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. ഹമാസ് 33 ബന്ദികളേയും ഇസ്രയേൽ ആയിരത്തിലേറെ പലസ്തീൻ തടവുകാരെയും കരാറിന്റെ ഭാഗമായി മോചിപ്പിച്ചു. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ ഇന്നലെ ആരംഭിച്ചു.ഗസ്സ ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള അവസാന ബന്ദി കൈമാറ്റം വ്യാഴാഴ്ചയാണ് നടന്നത്. നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹമാണ് കൈമാറിയത്. പകരം നൂറിലധികം പലസ്തീൻ തടവുകാരെ ഇസ്രയേലും കൈമാറി. ജനുവരി 19-ന് ആരംഭിച്ച 42 ദിവസം നീണ്ട ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായി എട്ട് മൃതദേഹമടക്കം 33 ബന്ദികളെയാണ് ഹമാസ് കൈമാറിയത്. അഞ്ച് തായ് ബന്ദികളെ പ്രത്യേകമായും കൈമാറി. ആയിരത്തിലധികം പലസ്തീൻ തടവുകാരെ ഇസ്രയേലും കൈമാറി.