ജോൺസൺ ചെറിയാൻ .
വയറില്‍ നിന്ന് തൂങ്ങിയ കാലുകളുമായി ജനിച്ച 17കാരനില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയ ആരോഗ്യരംഗത്ത് പുതിയ നേട്ടവുമായി ഡല്‍ഹി എംയിസ്. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ അപൂര്‍വ അവയവഘടനയുമായി ജനിച്ച കുട്ടിയുടെ വയറിലെ കാലുകളാണ് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കുട്ടിയ്ക്ക് ആരോഗ്യമുള്ള രണ്ട് കാലുകളും രണ്ട് കൈകളുമുണ്ടെങ്കിലും പൊക്കിളിനോട് ചേര്‍ന്ന് മറ്റ് രണ്ട് കാലുകള്‍ അധികമായുണ്ടായിരുന്നു. ഡോ അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.