ജോൺസൺ ചെറിയാൻ .
വിവാഹ പര്‍ച്ചേസിനായി ഒരുങ്ങുന്നവര്‍ക്ക് ആശങ്കയായി കുതിച്ചുയരുന്നതിനിടെ സ്വര്‍ണവിലയ്ക്ക് സഡന്‍ ബ്രേക്ക്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ലാഭമെടുപ്പ് കൂടിയതാണ് വില കുറയാന്‍ കാരണം. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ നാല്‍പത് രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 8010 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.