Wednesday, April 2, 2025
HomeNew Yorkചരിത്രം കുറിച്ച് ഫൊക്കാന കേരളാ കൺവെൻഷൻ : റൂമുകൾ സോൾഡ് ഔട്ട്.

ചരിത്രം കുറിച്ച് ഫൊക്കാന കേരളാ കൺവെൻഷൻ : റൂമുകൾ സോൾഡ് ഔട്ട്.

ശ്രീകുമാർ ഉണ്ണിത്താൻ.

ന്യൂ യോർക്ക് : ഫൊക്കാന  കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട്  , മുന്ന്  തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള  ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ  റിസോർട്ടിൽ  നടത്തുബോൾ അവിടെത്തെ റൂമുകൾ എല്ലാം സോൾഡ് ഔട്ട് ആയി . ഇത് ആദ്യമായാണ് ഫൊക്കാന കേരളാ കൺവെൻഷൻ ഒരു ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തുന്നതും ഒരു ആഴ്ചക്കുള്ളിൽ മുഴുവൻ റൂമുകളും  സോൾഡ് ഔട്ട് ആകുന്നതും എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ആഴ്ചക്കുള്ളിൽ കേരളാ കൺവെൻഷന്റെ റൂമുകൾ സോൾഡ് ഔട്ട് ആകുന്നത്. മാറുന്ന ലോകത്തു മാറ്റത്തിന്റെ കാറ്റ് വീശി ഫൊക്കാന ഇന്ന് ജനഹൃദയങ്ങളിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. ഫോക്കനയിലെ കൂട്ടായ പ്രവർത്തനം ഇന്ന് സംഘടനയെ  ലോകത്തിലെ തന്നെ ഏറ്റവും വലിയതും , പ്രവർത്തനമികവ് ഉള്ള സംഘടനയായി മാറ്റി  എന്നും  സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

നാൽപത്തിരണ്ട് വർഷമായി അമേരിക്കൻ-കാനേഡിയൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ഇന്ന് അതിനെ നയിക്കുന്നതും  പരമ്പരാഗത രീതികളിൽ നിന്നും മാറ്റി  ആളുകള്‍ക്ക് താല്‍പ്പര്യമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് എന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും , ട്രഷർ ജോയി ചാക്കപ്പനും അഭിപ്രായപ്പെട്ടു.

കുമരകം  ഗോകുലം ഗ്രാന്റ് റിസോർട്ട് കേരളത്തിലെ തന്നെ ഫൈവ് സ്റ്റാർ നിലവാരമുള്ള  ചുരുക്കം ചില റിസോർട്ടുകളിൽ ഒന്നാണ്. കേരളാ കൺവെൻഷന് വേണ്ടി മുന്ന് ദിവസത്തേക്ക് ഗോകുലം ഗ്രാന്റ് റിസോർട്ട് മുഴുവനായി എടുക്കുകയായിരുന്നു . ആ  മുഴുവൻ റൂമുകളും സോൾഡ് ഔട്ട് ആയി , ഇനിയും അടുത്തുള്ള റിസോട്ടുകളിൽ മാത്രമായിരിക്കും റൂമുകൾ അനുവദിക്കുകയുള്ളു .

അടുത്തിടെ പണികഴിഞ്ഞ ഈ റിസോർട്ട് ലോകത്തിലെ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന റിസോർട്ടുകളിൽ ഒന്ന് കൂടിയാണ്.   ആഗസ്റ്റ്  ഒന്നും, രണ്ടും തീയതികളിൽ റിസോട്ടിൽ വെച്ചും മൂന്നാം ദിവസം നാനൂറിൽ  അധികം ആളുകൾക്ക് ഇരിക്കാവുന്ന ബോട്ടിൽ വെച്ചുമാണ് കേരളാ കൺവെൻഷൻ .

വേമ്പനാട്ടു കായലിനോടു ചേർന്നു കാഴ്ചകള്‍ കണ്ടു തലചായ്ക്കാൻ വശ്യ സുന്ദരമായ ഒരിടമാണ്   ഗോകുലം ഗ്രാന്റ് റിസോർട്ട്. ആസ്വദിക്കാൻ പ്രകൃതി തന്നെയൊരുക്കുന്ന  നിരവധി കാഴ്ചകളാണ് ഈ  റിസോർട്ടിൽ നമ്മളെ കാത്തിരിക്കുന്നത് .  കായല്‍ കാഴ്ചയും,പ്രകൃതി , നാടൻ വിഭവങ്ങളും, അടിപൊളി താമസവുമായി കേരളത്തിലെ  സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നായ  ഫൈവ് സ്റ്റാർ  ഗോകുലം ഗ്രാന്റ് റിസോർട്ട് . ഈ  റിസോർട് തന്നെ ഏറ്റവും വലിയ ഒരു അട്രാക്ഷൻ ആണ്.

വാട്ടർ ലഗുൺ  , സ്വിമ്മിങ് പൂൾ ,ഇൻഡോർ , ഔട്ട് ഡോർ ഗെയിംസ് , ഈവെനിംഗ്‌ ക്രൂസ് , ബാമ്പു റാഫ്റ്റിങ്, ഫിഷിങ് , സ്‌പാ തുടങ്ങി നിരവധി എന്റർടൈമെന്റ് അടങ്ങിയതാണ് ഈ റിസോർട്ട് .

സമഗ്രമായ അവധിക്കാല അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ആണ് ഫൊക്കാന ഈ  ഫൈവ് സ്റ്റാർ റിസോർട് തെരെഞ്ഞെടുത്തത് . ആധുനിക കാലത്ത് റിസോർട്ടുകൾ വിശാലമായ വിനോദസഞ്ചാരം വാഗ്ദാനം ചെയ്യാനുള്ള കഴിവാണ് റിസോർട്ടുകളെ പ്രിയങ്കരമാകുന്നത്. ഒരു റിസോർട്ട് മുഴുവൻ ആയി ഫൊക്കാനയുടെ കേരളാ കൺവെൻഷന്   മുന്ന് ദിവസത്തേക്ക് എടുക്കുന്നത് ആദ്യമായാണ് എന്ന് കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.

ഫൊക്കാന കേരളാ കൺവെൻഷൻ  തനതായ രീതിയിൽ നടത്തുപോഴും അത് അമേരിക്കൻ മലയാളികളുടെ ഒരു വെക്കേഷൻ പാക്കേജ് എന്ന രീതിയിൽ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പങ്കെടുക്കുന്നവർക്ക് എല്ലാം മറന്നു മുന്ന് ദിവസം, ഇത്  ആഘോഷമാക്കാനാണ് ഫൊക്കാന കമ്മിറ്റി ശ്രമിക്കുന്നത്. ആദ്യത്തെ രണ്ട് ദിവസത്തെ പരിപാടികൾ റിസോർട്ടിൽ നടത്തുബോൾ മൂന്നാം ദിവസം ഫുൾ ഡേ ബോട്ടിലെ ആണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഈ ബോട്ടുയാത്ര എല്ലാ പ്രായത്തിൽ ഉള്ളവർക്കും സന്തോഷകരമാക്കാൻ വേണ്ടിയുള്ള കലാപരിപാടികളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ മുഖ്യ മന്ത്രി , ഗവർണർ , മന്ത്രിമാർ , കേന്ദ്രരത്തിലെ മന്ത്രിമാർ , കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി , എം , പി മാർ , എം .എൽ .എ മാർ , സാമൂഹ്യ പ്രവർത്തകർ , സിനിമ താരങ്ങൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്ന  ഈ കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.

കുമരകം  ഗോകുലം ഗ്രാന്റ് റിസോർട്ടിലെ റൂമുകൾ  ഇല്ലങ്കിലും തൊട്ടടുത്ത  റിസോർട്ടിൽ ബുക്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .

ഇത് ആദ്യമായാണ് ഒരു ആഴ്ചക്കുള്ളിൽ ഒരു റിസോർട്ടിലെ മുഴുവൻ റൂമുകളും ബുക്കട്  ആവുന്നത്. ഇത്  ഫൊക്കാനയുടെ   ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ആളുകൾ കേരളാ കൺവെൻഷന് അമേരിക്കയിൽ നിന്നും പങ്കെടുക്കുന്നതും അവർ മുന്നേകൂട്ടി റൂമുകൾ ബുക്ക് ചെയ്യുന്നതും. ഇതിന്‌ വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഏവർക്കും നന്ദി രേഖെപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി ,സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ  ജോയി ചാക്കപ്പൻ ,എക്സി .വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments