Sunday, June 15, 2025
HomeKeralaവിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം ഇന്ന് .

വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം ഇന്ന് .

ജോൺസൺ ചെറിയാൻ .

നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം ഇന്ന് മഹാബലിപുരത്ത് നടക്കും. തെരഞ്ഞെടുക്കപ്പെട്ട 2000 പാര്‍ട്ടി ഭാരവാഹികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. വിജയ് രാവിലെ പത്ത് മണിയോടെ സമ്മേളനം നടക്കുന്ന സ്വകാര്യ ഹോട്ടലില്‍ എത്തും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇന്നലെ ചെന്നൈയില്‍ എത്തിയ പ്രശാന്ത് കിഷോര്‍ നീലാങ്കരയിലുള്ള വീട്ടില്‍ എത്തില്‍ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments