Tuesday, April 1, 2025
HomeGulfമെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു.

മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു.

സെക്കോമീഡിയപ്ലസ്.

ദോഹ. മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് ഡോ.അമാനുല്ല വടക്കാങ്ങരയുടെ 8 വാള്യങ്ങളടങ്ങിയ വിജയമന്ത്രങ്ങളുടെ സെറ്റ്  സമ്മാനിച്ചു. മഞ്ചേരിയിലുള്ള മെല്‍ ആസ്ഥാനത്തെത്തി  ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.
മെല്‍ ഓണ്‍ലൈന്‍ മദ്രസ ഡയറക്ടര്‍ അഷ്‌റഫ് യമാനി പുസ്തകം ഏറ്റുവാങ്ങി. നുഅ്മാന്‍ ഹുദവി, മുബശ്ശിര്‍ വാഫി, ഷാഫി അസ്ഹരി വൈറ്റ് മാര്‍ട്ട് ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍ .

പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 9847262583 എന്ന നമ്പറില്‍ ബന്ധപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments