ജോൺസൺ ചെറിയാൻ .
വയനാട് നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍. ഫാര്‍മേഴ്സ് റിലീഫ് ഫോറം ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാട്.