റബീ ഹുസൈൻ തങ്ങൾ.
മക്കരപ്പറമ്പ് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റായി ലബീബ് മക്കരപ്പറമ്പിനെയും സെക്രട്ടറിയായി അഷ്റഫ് സിയെയും തെരെഞ്ഞെടുത്തു. നിയാസ് തങ്ങളെ വൈസ് പ്രസിഡന്റായും റബീ ഹുസൈൻ തങ്ങൾ, ജാബിർ പടിഞ്ഞാറ്റുമുറി, അംജദ് നസീഫ് എന്നിവരെ ജോ. സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.
മക്കരപ്പറമ്പ് ഉമറുൽ ഫാറൂഖ് മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ഏരിയ പ്രവർത്തക കൺവെൻഷനിൽ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം സൽമാനുൽ ഫാരിസ് മുണ്ടുമുഴി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. കൺവെൻഷനിൽ ഷബീർ കറുമുക്കിൽ അദ്ധ്യക്ഷത വഹിച്ചു. സമീഹ് കടുങ്ങൂത്ത് ഖുർആൻ ക്ലാസ് നടത്തി.അഷ്റഫ് സി സ്വാഗതം പറഞ്ഞു.
