സോളിഡാരിറ്റി.
കോഴിക്കോട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി തൗഫീഖ് മമ്പാടിനെയും ജനറൽ സെക്രട്ടറിയായി ടി ഇസ്മാഈലിനെയും തിരഞ്ഞെടുത്തു. ഷബീർ കൊടുവള്ളി, ബിനാസ് ടി.എ, റഷാദ് വി.പി, സജീദ് പി.എം, ഡോ. സഫീർ എ.കെ, അനീഷ് മുല്ലശ്ശേരി, അജ്മൽ കാരക്കുന്ന് എന്നിവരാണ് സെക്രട്ടറിമാർ. നസീം അടുക്കത്ത് ജോയിന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
പെരുമ്പിലാവ് അൻസാർ ക്യാമ്പസിൽ നടന്ന തിരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ നേതൃത്വം നൽകി.
സി.ടി സുഹൈബ്, അൻവർ സലാഹുദ്ധീൻ, അബ്ദുൽ ബാസിത് ഉമർ, ഷാഹിൻ സി.എസ്, അംജദ് അലി.ഇ.എം, അസ്‌ലം അലി എസ്., തൻസീർ ലത്തീഫ്, അഫീഫ് ഹമീദ്, മുഹമ്മദ് സഈദ് ടി.കെ, ആദിൽ അബ്ദുൽ റഹീം, അഡ്വ.റഹ് മാൻ ഇരിക്കൂർ, അബ്ദുൽ ജബ്ബാർ, ഷെഫ്രിൻ കെ.എം, മുജീബ് റഹ്‌മാൻ, ഷമീർ ബാബു, സാബിഖ് വെട്ടം, റഊഫ് മൂഴിക്കൽ എന്നിവരാണ് സംസ്ഥാന സമിതിയംഗങ്ങൾ.