Monday, December 8, 2025
HomeAmericaസിയാറ്റിൽ-ടക്കോമ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു .

സിയാറ്റിൽ-ടക്കോമ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു .

പി പി ചെറിയാൻ.

സിയാറ്റിൽ:ബുധനാഴ്ച രാവിലെ സിയാറ്റിൽ-ടക്കോമ വിമാനത്താവളത്തിൽ ടാർമാക്കിലൂടെ നീങ്ങിയിരുന്നു  ജപ്പാൻ എയർലൈൻസ് വിമാനം പാർക്ക് ചെയ്തിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ ഇടിച്ചു വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെങ്കിലും പക്ഷേ ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാവിലെ 10:17 നാണ് അപകടം സംഭവിച്ചതെന്ന് വിമാനത്താവളം പ്രഖ്യാപിച്ചു.142 യാത്രക്കാരുമായി ഡെല്‍റ്റ 737-800 പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലേക്ക് പോകാന്‍ ഡീസിംഗിനായി കാത്തിരിക്കുകയായിരുന്നു. ടോക്കിയോയില്‍ നിന്നെത്തിയ ജപ്പാന്‍ എയര്‍ലൈന്‍സ് ബോയിംഗ് ഡ്രീംലൈനര്‍ ലാന്‍ഡ് ചെയ്തതിന് ശേഷം ഡെല്‍റ്റ വിമാനത്തില്‍ ഇടിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ യാത്രക്കാർ പോസ്റ്റ് ചെയ്ത ടാർമാക്കിൽ നിന്നുള്ള ഫോട്ടോകളിൽ ജപ്പാൻ എയർലൈൻസ് ചിറക് ഡെൽറ്റ വിമാനത്തിന്റെ വാലിൽ പകുതിയോളം മുറിഞ്ഞതായി കാണിച്ചു.

ഞങ്ങൾ സീടാക്കിലെ ടാർമാക്കിൽ ഇരിക്കുകയായിരുന്നു, മറ്റൊരു വിമാനം ഞങ്ങളുടെ വാലിൽ ഇടിച്ചു കയറി, അബദ്ധത്തിൽ ഞങ്ങളുടെ വാലിൽ മുറിഞ്ഞു. വളരെ ഭയാനകമാണ്,” ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ എഴുതി.

ഒരു ആഴ്ച മുമ്പ്, റീഗൻ നാഷണൽ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ഒരു യുഎസ് ആർമി ഹെലികോപ്റ്റർ ഒരു അമേരിക്കൻ എയർലൈൻസ് ജെറ്റുമായി കൂട്ടിയിടിച്ച് 67 പേർ മരിച്ചു.

രണ്ട് ദിവസത്തിന് ശേഷം ഫിലാഡൽഫിയയിൽ, ആറ് പേരുമായി പറന്ന ആംബുലൻസ് ജെറ്റ് തിരക്കേറിയ ഒരു തെരുവിലേക്ക് വീണു പൊട്ടിത്തെറിച്ചു – വിമാനത്തിലുണ്ടായിരുന്ന എല്ലാവരും  നിലത്തുണ്ടായിരുന്ന ഒരാലും കൊല്ലപ്പെട്ടിരുന്നു
ഹ്യൂസ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ വിമാനത്തിന് റൺവേയിൽ തീപിടിച്ചതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ച സംഭവും ഈയിടെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments