സോയ നായർ.
ഫിലഡൽഫിയ: നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (N.S.G.P)
2025-ലെ കമ്മിറ്റി ജനുവരിയിൽ അധികാരമേറ്റു. മകരവിളക്കു ഭജനയോടനുബന്ധിച്ചു നടന്ന മീറ്റിംങ്ങിൽ 2024ലെ പ്രവർത്തനാവലോകനവും, ബഡ്ജറ്റ് അവതരണവും മുൻ സെക്രട്ടറി ഡോ. ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ , ട്രഷറർ സതീഷ്ബാബു നായർ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ അഷിത ശ്രീജിത്ത് (പ്രസിഡണ്ട്), ഡോ, ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ (സെക്രട്ടറി), സതീഷ്ബാബു നായർ (ട്രഷറര്‍), രോഹിത് വിജയകുമാർ (വൈസ് പ്രസിഡന്റ്), രഘുനാഥൻ നായർ (ജോയിന്റ് സെക്രട്ടറി), അജിത്ത് നായർ ( ആഡിറ്റർ), എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി രാമചന്ദ്രൻ പിള്ള, കാർത്തിക് രാജ പെരുമാൾ , അനിൽകുമാർ കുറുപ്പ് , സോയ നായർ, രഞ്ജു രവീന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു .
ഗ്രെയ്റ്റർ ഫിലാഡൽഫിയ മേഖലകളിൽ ആദ്ധ്യാത്മിക സാംസ്‌കാരിക രംഗത്ത് സജീവമായ സംഘടനയാണ് NSGP. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അദ്യ യോഗം ജനുവരി 19 നു സൂം മീറ്റിംഗിൽ നടന്നു. കമ്മിറ്റി മീറ്റിംഗിൽ 2025 ൽ നടത്തുവാനിരിക്കുന്ന സംഘടനാപ്രവർത്തനങ്ങളെപ്പറ്റിയും
സംഘടനയിൽ ചേരുന്നതിനും കൂടുതൽ വിവരങ്ങൾക്കും,