ജീമോൻ റാന്നി .
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മല്ലപ്പള്ളി സംഗമത്തിന്റെ 2025 ലെ പൊതുയോഗവും കുടുംബ സംഗമവും വിപുലമായ പരിപാടികളുടെ ഫെബ്രുവരി 1 നു ശനിയാഴ്ച രാവിലെ 11 മുതൽ 2 വരെ സ്റ്റാഫോഡിൽ വച്ച് (920, Murphy Road, Stafford, TX) വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നതാണ്. സമ്മേളനത്തിലേക്ക് സംഗമത്തിന്റെ അംഗങ്ങളായ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ വിദ്യാഭ്യാസ സഹായ നിധി റിപ്പോർട്ടും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി റെസ്‌ലി മാത്യുവും വാർഷിക കണക്ക് ട്രഷറർ സെന്നി ഉമ്മനും അവതരിപ്പിക്കുമെന്ന് പ്രസിഡണ്ട് ചാക്കോ നൈനാൻ അറിയിച്ചു.