Thursday, December 25, 2025
HomeAmericaട്രംപിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ഇന്ത്യൻ-അമേരിക്കൻ കുഷ് ദേശായികു നിയമനം .

ട്രംപിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ഇന്ത്യൻ-അമേരിക്കൻ കുഷ് ദേശായികു നിയമനം .

പി പി ചെറിയാൻ.

വാഷിങ്ടൻ ഡി സി  :അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ  ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ഇന്ത്യൻ-അമേരിക്കൻ കുഷ് ദേശായിയെ നിയമിച്ചതായി വൈറ്റ് ഹൗസ് വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു.  ദ് ഡെയ്ലി കോളർ പത്രത്തിൽ ജോലി ചെയ്തിരുന്ന ദേശായി 2018 ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ റിസർച് അനലിസ്റ്റായി ചേർന്നു. തിരഞ്ഞെടുപ്പു സമയത്ത് പെൻസിൽവേനിയയിൽ കമ്യൂണിക്കേഷൻ ഡയറക്ടറുടെ ചുമതല വഹിച്ചു. ഈ പ്രവിശ്യയിലെ 7 മണ്ഡലങ്ങളിലും വിജയിച്ചത് ട്രംപ് ആയിരുന്നു.

കുഷ് ദേശായിക്ക് രാഷ്ട്രീയ ആശയവിനിമയങ്ങളിൽ അപരിചിതനല്ല, 2024 ലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ്റെ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് അയോവയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായും അദ്ദേഹം അടുത്തിടെ സേവനമനുഷ്ഠിച്ചു.

 പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ പ്രധാന സംസ്ഥാനമായ പെൻസിൽവാനിയയിൽ അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments