പി പി ചെറിയാൻ.
ഡാളസ്:ഡാലസിൽ നിന്നും പുറത്തിറക്കുന്ന “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കും.
. ജനുവരി 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാലസ് കേരള അസോസിയേഷൻ ഓഫീസിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ് വിതരണ ചടങ്ങിലാണ് പ്രകാശന കർമം ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കുക.
ദ്രശ്യ,പ്രിൻറ് ,ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഡാലസിലെ യുവ പത്രപ്രവർത്തകരാണ് “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ വിജയത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത് .സാമൂഹിക-സാംസ്കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രതിഫലേച്ഛ കൂടാതെ ജനങ്ങളിലെത്തിക്കുക ,അതോടൊപ്പം തന്നെ അമേരിക്കയിലെ മലയാളികൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് “ഡി മലയാളി” ദിനപത്രം ലക്ഷ്യമിടുന്നത്.