Saturday, July 19, 2025
HomeAmericaനോർത്ത് അമേരിക്കയുടെ റീജിയണൽ കൺവെൻഷനും ശുഭാരംഭവും ഫെബ്രുവരി 22 ശനിയാഴ്ച.

നോർത്ത് അമേരിക്കയുടെ റീജിയണൽ കൺവെൻഷനും ശുഭാരംഭവും ഫെബ്രുവരി 22 ശനിയാഴ്ച.

ടി . ഉണ്ണികൃഷ്ണൻ.

റ്റാമ്പാ : കേരള ഹിന്ദുസ്  ഓഫ് നോർത്ത് അമേരിക്കയുടെ റീജിയണൽ കൺവെൻഷനും ശുഭാരംഭവും ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഫ്ലോറിഡ റ്റാമ്പായിലെ സീറോ മലബാർ ഹാളിൽ വച്ച് നടക്കും. ഫ്ലോറിഡയിലും അറ്റ്ലാന്റയിലുമുള്ള  ഉള്ള എല്ലാ സംഘടനകളുടെയും സഹകരണത്തോടു കൂടിയുള്ള അതിവിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.

കലാപരിപാടികളിൽ ഫ്‌ലോറിഡയിൽ നിന്നുള്ള 150 പരം കലാകാരന്മാരാണ്  പങ്കെടുക്കുന്നത്. പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള നൃത്താവിഷ്കരണങ്ങളും കുട്ടികൾക്ക് വേണ്ടിയുള്ള ഡിബേറ്റുകളും എടുത്തുപറയേണ്ട പരിപാടികളാണ് .2014 ലാണ് ഫ്ലോറിഡയിലെ ആദ്യത്തെ റീജിയണൽ  കൺവെൻഷൻ റ്റാമ്പായിൽ സംഘടിപ്പിക്കുന്നത്, അതിനു ശേഷം ഇപ്പോളാണ് വീണ്ടും റ്റാമ്പായിലേക്ക് മറ്റൊരു റീജിയണൽ കൺവെൻഷൻ നടക്കുന്നത് .

പരിപാടിയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്.
എല്ലാവരും ഫാമിലിയായി പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാവരും പരസ്പരം പരിചയപ്പെടുവാനുള്ള അവസരങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തുന്നതാണ്.
കലാപരിപാടികൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ നോട്ടീസിൽ കാണുന്ന ഭാരവാഹികളെ  ജനുവരി 31 ന് മുൻപായി  അറിയിക്കുക. അഞ്ചിൽ കുറയാത്ത ആളുകളുള്ള ഗ്രൂപ്പ്  പരിപാടി മാത്രമേ അന്നത്തെ ദിവസം അനുവദിക്കുന്നുള്ളൂ.
കെ എഛ് എൻ എ ഫ്ലോറിഡ സ്റ്റേറ്റ് കൺവീനർസ് സുനിത മേനോൻ, വിനോദ് നായർ എന്നിവരാണ്.  റീജണൽ വൈസ് പ്രസിഡന്റന്മാരായി  ദീപക് സുകുമാരൻ, സുരേഷ് പള്ളിക്കുത്ത് ഗോപൻ നായർ, സ്മിത നോബിൾ  തുടങ്ങിയവർ പ്രവർത്തിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments