ജോൺസൺ ചെറിയാൻ.
പിസ്തയുടെ ഉത്ഭവം ഇറാനിൽ നിന്നാണെങ്കിലും പിസ്തയ്ക്ക് വേണ്ടി ഒരു പാട്ട് ഇറക്കിയത് മലയാള സിനിമയാണ്. കിന്നാരം എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാറിന്റെ നിമിഷസൃഷ്ടിയാണ് വർമ്മാജി എന്ന കഥാപാത്രം പാടുന്ന പിസ്ത സുമാകിറാ സോമാറി ജമാ കിറായാ എന്ന വരികൾ. പാട്ടിൽ മാത്രം പിസ്ത കേട്ടിട്ടുള്ള മലയാളികൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് അതല്ല, ഒരിക്കൽ ഗൾഫിൽ നിന്ന് വരുന്ന പ്രവാസികൾ മാത്രം കൊണ്ടുവന്നിരുന്ന ഒരു ലക്ഷ്വറി ഐറ്റം ഇന്ന് കേരളത്തിലെ ഏത് കവലകളിലും സുലഭമാണ്. കൂണുപോലെ മുളച്ച് പൊന്തിയ നട്ട്സ് ഷോപ്പുകൾക്ക് നന്ദി. ആരോഗ്യ പരിപാലനത്തിൽ നമ്മുടെ ശ്രദ്ധ വർദ്ധിച്ചതോടെ അനേകം ഗുണങ്ങളുള്ള പിസ്ത മലയാളി ഡയറ്റിന്റെ ഭാഗമാവുകയാണ് ഇപ്പോൾ.