ജോൺസൺ ചെറിയാൻ.
ഗസ്സയെ അക്ഷരാര്‍ത്ഥത്തില്‍ പശ്ചിമേഷ്യയുടെ കണ്ണീര്‍ മുനമ്പാക്കി മാറ്റിയ 15 മാസം നീണ്ട യുദ്ധത്തിനൊടുവില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമൊഴിയാനും ട്രംപ് വീണ്ടും പ്രസിഡന്റാകാനുമിരിക്കുന്ന വേളയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ക്രെഡിറ്റ് പുതിയ പ്രസിഡന്റിനോ അതോ പഴയ പ്രസിഡന്റിനോ എന്ന തര്‍ക്കങ്ങള്‍ റിപ്പബ്ലിക്- ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമായി മാത്രമല്ല ലോകമുറ്റുനോക്കുന്ന ഒരു തര്‍ക്കമായി തന്നെ നിലനില്‍ക്കുകയാണ്. താന്‍ അധികാരമൊഴിയുന്നതിന് മുന്‍പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അതിവേഗം ബൈഡന്‍ നീക്കങ്ങള്‍ തുടരുകയാണ്.