ജോൺസൺ ചെറിയാൻ.
ലോകത്തിന്റെ ഏത് കോണിലേക്ക് പോയാലും ചോറുണ്ണാതെ ജീവിക്കാന്‍ പറ്റാത്തവരാണ് ഇന്ത്യക്കാരെന്നാണ് പൊതുവേയുള്ള പറച്ചില്‍. ഇന്ത്യയില്‍ തന്നെ ദക്ഷിണേന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ചോറിനോടുള്ള പ്രണയം വിശ്വപ്രസിദ്ധമാണ്. മറ്റെന്ത് കിട്ടിയാലും വീട്ടിലെ ഒരു പിടി ചോറുണ്ണുന്ന തൃപ്തി ഒന്ന് വേറെ തന്നെയെന്നാകും മിക്കവരുടേയും അഭിപ്രായം. അന്നജം കൂടുതലുള്ള ഭക്ഷണമായതിനാല്‍ പ്രമേഹമുള്ളവരും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ആദ്യം ഒഴിവാക്കാന്‍ പോകുന്നത് ചോറായിരിക്കും. മലയാളികള്‍ക്ക് ചോര്‍ ഒഴിവാക്കുക അത്ര എളുപ്പത്തില്‍ നടക്കുന്ന പണിയല്ല. വണ്ണം വയ്ക്കുമെന്ന് പേടിക്കാതെ ഏതെങ്കിലും ഒരു നേരമെങ്കിലും ഇത്തിരി ചോറുണ്ണാനാകുമോ? അങ്ങനെയെങ്കില്‍ ചോറുണ്ണാനുള്ള ഏറ്റവും നല്ല സമയം എപ്പോഴാണ്? പരിശോധിക്കാം.