Thursday, January 16, 2025
HomeKeralaകരിപ്പൂരിൽ കൂടിയ ഹജ്ജ് യാത്രാ കൂലി അനീതി.

കരിപ്പൂരിൽ കൂടിയ ഹജ്ജ് യാത്രാ കൂലി അനീതി.

വെൽഫെയർ പാർട്ടി.

മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽനിന്നും ഈ വർഷത്തെ ഹജ്ജ് യാത്രികരിൽനിന്നു മാത്രം നാൽപതിനായിരത്തിലധികം രൂപ വിമാന ചാർജ്ജായി കൂടുതൽ ഈടാക്കുന്ന നടപടി അനീതിയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് പ്രസ്താവിച്ചു. കഴിഞ്ഞ വർഷവും ഇതേ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ യൂസർ ഫീ കൂടുതലാണ് എന്ന കാരണം പറഞ്ഞാണ് ഈ പകൽകൊള്ള. അത്തരം പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള എയർപോർട്ട് എന്ന നിലക്ക് അവിടെയാണ് സർക്കാർ ഇടപെടേണ്ടത്. കൂടിയ ചാർജ്ജ് എത്രയും വേഗത്തിൽ ഒഴിവാക്കി ഹജ്ജ് യാത്രികരെ ചുഷണം ചെയ്യുന്നതിൽനിന്നും സർക്കാർ പിൻവാങ്ങണമെന്നും എക്‌സിക്യുട്ടീവ് ആവശ്യപെട്ടു.
ആരിഫ് ചുണ്ടയിൽ, ജാഫർ സിസി, സുഭദ്ര വണ്ടൂർ, രജിത മഞ്ചേരി, അഷ്‌റഫലി കട്ടുപ്പാറ, ഇബ്രാഹിം കുട്ടി മംഗലം, ഷാക്കിർ മോങ്ങ, അഷ്‌റഫ് വൈലത്തൂർ, കെഎംഎ ഹമീദ്, നൗഷാദ് ചുള്ളിയൻ തുടങ്ങിയവർ സംസാരിച്ചു.
പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതവും ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് നന്ദിയും പറഞ്ഞു.

Contact: 96338 38379.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments