Thursday, January 9, 2025
HomeKeralaവന്യ ജീവി ശല്യം: കാർഷിക മേഖല പ്രതിസന്ധിയിൽ, സർക്കാർ ഇടപെടണം - എഫ്ഐടിയു.

വന്യ ജീവി ശല്യം: കാർഷിക മേഖല പ്രതിസന്ധിയിൽ, സർക്കാർ ഇടപെടണം – എഫ്ഐടിയു.

ഫിറ്റുമലപ്പുറം.

മലപ്പുറം: വന്യജീവി ശല്യം മൂലം  കർഷകർ അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. ആനകൾ, കാട്ടുപന്നികൾ, കുരങ്ങുകൾ തുടങ്ങിയ വന്യജീവികൾ കൃഷിയിടങ്ങളിൽ ഇറങ്ങി കർഷകരുടെ അധ്വാനഫലം നശിപ്പിക്കുകയും അവരുടെ ജീവനോപാധി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
വന്യജീവി ആക്രമണങ്ങൾ മൂലം വിളകൾ നശിക്കുന്നത് കർഷകരുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു. ഇത് കർഷക കുടുംബങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതും സുരക്ഷയ്ക്കുള്ള ഭീഷണിയുയർത്തുന്നതുമാണ്. 2019-24 കാലയളവിൽ മാത്രം കേരളത്തിൽ മാത്രം 486 പേരാണ് കൊല്ലപ്പെട്ടത്.
ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണുന്നതിന് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വനാതിർത്തിയിൽ ശക്തമായ വേലികൾ നിർമ്മിക്കുക, വന്യജീവികളെ നിയന്ത്രിക്കുന്നതിനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിക്കുക, കൃഷി നശിച്ചതിനുള്ള നഷ്ടപരിഹാരം കൃത്യസമയത്ത് നൽകുക തുടങ്ങിയ നടപടികൾ അനിവാര്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കർഷക സംഘടനകളും ചേർന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കണം.
കർഷകരുടെ അതിജീവനം ഉറപ്പാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനും സർക്കാർ ഉടൻ തന്നെ ഇടപെടണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (FITU ) മലപ്പുറം ജില്ലാ പ്രസിഡന്റ്  ഖാദർ അങ്ങാടിപ്പുറം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Contact:
Saithali Valambur
9526200026
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments