വെൽഫെയർ പാർട്ടി.
പൂക്കോട്ടൂർ: വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്, യൂണിറ്റ് നേതൃസംഗമം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷ സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് ഫയാസ് ഹബീബ്, മങ്കട മണ്ഡലം കമ്മിറ്റി അംഗം നൗഷാദ് അരിപ്ര, മലപ്പുറം മണ്ഡലം കമ്മിറ്റി അംഗം ഐ സമീൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എൻ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻഎം ഹുസൈൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി താഹിറ പി നന്ദിയും പറഞ്ഞു.
ഫോട്ടോ:
വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.