Tuesday, January 7, 2025
HomeKeralaഹൈദറലി ശാന്തപുരം നിര്യാതനായി.

ഹൈദറലി ശാന്തപുരം നിര്യാതനായി.

റബീ ഹുസൈൻ തങ്ങൾ.

ശാന്തപുരം (മലപ്പുറം) : പണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പ്രബോധകൻ, സംഘാടകൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ  പ്രസിഡൻ്റ്, ശാന്തപുരം മഹല്ല് അസി. ഖാദി തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച ഹൈദറലി ശാന്തപുരം നിര്യാതനായി. 1943 ജൂലൈ 15 ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്ത് ജനനം. പിതാവ് മൊയ്തീന്‍, മാതാവ് ആമിന. മുള്ള്യാകുര്‍ശി അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1955- 1965-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ നിന്ന് എഫ്.ഡി, ബി.എസ്. എസ്.സി ബിരുദങ്ങൾ നേടി.1965-1968-ൽ അന്തമാനില്‍ പ്രബോധകനും ബോര്‍ഡ് ഓഫ് ഇസ്‌ലാമിക് എഡ്യുക്കേഷന്‍ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1968-72-ൽ മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം.
പ്രബോധനം വാരിക സബ് എഡിറ്റര്‍ (1972-1973), ജമാഅത്തെ ഇസ്ലാമി കേരള ഓഫീസ് സെക്രട്ടറി (1974-75), സൗദി മതകാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകന്‍ (1976-2006), യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ് (2000- 2006), ശാന്തപുരം അല്‍ ജാമിഅ ദഅ്‌വ കോളേജ് പ്രിന്‍സിപ്പൽ  (2006-2008), അധ്യാപകൻ, ജമാഅത്തെ ഇസ്‌ലാമി കേരള കൂടിയാലോചനസമിതി, കേന്ദ്ര പ്രിതിനിധി സഭ അംഗം (2007-2015) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അൽ ജാമിഅഃ സുപ്രീം കൗൺസിൽ, അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ, പെരിന്തൽമണ്ണ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ്, പത്തിരിപ്പാല ബൈത്തുശ്ശാരിഖ എന്നിവയില്‍ അംഗമായിരുന്നു.
സ്വതന്ത്ര കൃതികൾ: ഹജ്ജ്,എന്ത്,എങ്ങനെ?, ഹജ്ജ് യാത്ര, സംസ്‌കരണ ചിന്തകള്‍, ഉംറ ഗൈഡ്, വിശുദ്ധഖുര്‍ആന്‍ അമാനുഷിക ഗ്രന്ഥം, ഇസ്‌ലാമിക പ്രബോധനം വ്യക്തിതലത്തില്‍, പര്‍ദയണിഞ്ഞ കലാകാരികള്‍, ഹജ്ജ് യാത്രികര്‍ക്ക് ചില നിര്‍ദേശങ്ങള്‍.
വിവർത്തനങ്ങൾ: ഹറമിന്റെ സന്ദേശം, ശൈഖ് ഇബ്‌നുബാസിന്റെ ഫത്‌വകള്‍, ഹജ്ജ്, ഉംറ, സിയാറത്ത് ഗൈഡ് എന്നിവ. എ ഗൈഡ് ഫോര്‍ ഹജ്ജ്, ഹജ്ജ് യാത്ര, ഹജ്ജ് ഗൈഡ് എന്നീ വീഡിയോ കാസറ്റുകളും
പുറത്തിറക്കി.
മുഹമ്മദ് അബുൽ ജലാൽ മൗലവിയോടൊപ്പം ഫൈസൽ രാജാവിനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സന്ദർശിച്ച് സംഭാഷണം നടത്തിയിട്ടുണ്ട്. യു.എ.ഇ. റേഡിയോ ഏഷ്യയില്‍ 13 വര്‍ഷം പ്രഭാഷണം നടത്തിയതിന്
പുറമേ വിവിധ ടി.വി പരിപാടികളിലും പങ്കെടുത്തു. കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ഭാര്യ യു.ടി.ഫാത്വിമ, മക്കൾ: ത്വയ്യിബ, ബുശ്റ, ഹുസ്ന, മാജിദ, അമീന.
ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ശേഷം ജനാസ അൽ ജാമിഅ ക്യാമ്പസിലേക്ക് മാറ്റും. ഖബറടക്കം 4 മണിക്ക് ശാന്തപുരം മഹല്ല് ജുമാമസ്ജിദിൽ.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments