ജോൺസൺ ചെറിയാൻ.
ക്രിസ്മസ് ദിനത്തിൽ പടിഞ്ഞാറൻ കസാക്കിസ്ഥാനിൽ ഫ്ലാഗ് കാരിയറിൽനിന്നുള്ള പാസഞ്ചർ ജെറ്റ് തകർന്ന് 38 മരണം. 67 യാത്രക്കാരുമായി സഞ്ചരിച്ച എംബ്രയർ 190 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അസർബൈജാനി തലസ്ഥാനമായ ബാക്കുവിൽ നിന്ന് വടക്കുപടിഞ്ഞാറായി തെക്കൻ റഷ്യയിലെ ചെച്‌നിയയിലെ ഗ്രോസ്‌നി നഗരത്തിലേക്ക് പോകവെയായിരുന്നു അപകടം. വിമാനത്തിനകത്തെ ഒരു യാത്രക്കാരൻ അപകടം നടക്കുന്ന സമയത്ത് പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. നിലത്ത് വീണ് തകരുന്നതിന് മുമ്പ് വിമാനം കുത്തനെ താഴേക്ക് പതിച്ചു. പിന്നാലെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തിൽ അസർബൈജാൻ വ്യാഴാഴ്ച ദേശീയ ദുഃഖാചരണം ആചരിച്ചു.