Saturday, December 28, 2024
HomeKeralaപൊതു പ്രഭാഷണം സംഘടിപ്പിച്ചു.

പൊതു പ്രഭാഷണം സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ.

വടക്കാങ്ങര : ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും സംയുക്തമായി ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ആഗോള മുസ്‌ലിം പണ്ഡിത സഭാ അംഗവും അൽജാമിഅ അൽഇസ്ലാമിയ റിസർച്ച് ഫെല്ലോഷിപ്പ് ഡയറക്ടറും വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ ഡയറക്ടറുമായ ഡോ. ഇല്യാസ് മൗലവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അനസ് കരുവാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
നേഹ ഫിറോസ് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും പി.കെ സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
ഫോട്ടോ കാപ്ഷൻ :  ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും സംഘടിപ്പിച്ച പൊതു പ്രഭാഷണത്തിൽ ആഗോള മുസ്‌ലിം പണ്ഡിത സഭാ അംഗവും അൽജാമിഅ അൽഇസ്ലാമിയ റിസർച്ച് ഫെല്ലോഷിപ്പ് ഡയറക്ടറും വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ ഡയറക്ടറുമായ ഡോ. ഇല്യാസ് മൗലവി പ്രഭാഷണം നിർവഹിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments