Monday, December 23, 2024
HomeUncategorizedഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക .

ഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക .

വെൽഫെയർ പാർട്ടി.

മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം ചെയ്യുന്നതിനും സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് വേണ്ടി രൂപകൽപന ചെയ്ത പരിഭാവനമായ ഭരണഘടന നിലവിൽ വന്നിട്ട് എഴുപത്തഞ്ച് വർഷം പിന്നിടുമ്പോൾ മതേതര ജനാധിപത്യ ഇന്ത്യ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അതിന്റെ ശിൽപി ഡോ. ബി. ആർ. അംബേദ്കറിനെ അപഹസിച്ച് പാർലമെന്റിൽ സംസാരിച്ച രാജ്യത്തിന്റെ അഭ്യന്തരം കൈകാര്യം ചെയ്യുന്ന കേന്ദ്രമതി ആ സ്ഥാനത്തിരിക്കാൻ ഒട്ടും അർഹനല്ലായെന്നും അദ്ദേഹം ഉടൻ രാജിവെച്ച് പുറത്ത് പോകണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ ആവശ്യപ്പെട്ടു.

സവർണതയുടെ മാളത്തിൽ നിന്നും പുറത്ത് ചാടുന്ന ഇത്തരത്തിലുള്ള വിഷ സർപ്പങ്ങൾക്ക് അംബേദ്കറെന്ന് കേൾക്കുന്നത് അരോജകരമായിരിക്കുമെന്നും അതുകൊണ്ട് തന്നെ മതേതര ഇന്ത്യയുടെ കാവൽക്കാർ അംബേദ്കർ എന്ന് നിരന്തരം വിളിച്ചു കൊണ്ടിരിക്കുമെന്നും സവർണ്ണ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷധ സമരങ്ങൾ രാജ്യത്തുടനീളം അലയടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി മക്കരപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം വൈസ് പ്രസിഡണ്ട് സി. എഛ്. സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഖീമുദ്ദീൻ സി. എഛ്. സ്വാഗതവും ട്രഷറർ അഷ്റഫ് കുറുവ നന്ദിയും പറഞ്ഞു.

സംഗമത്തിന് തൊട്ടുമുമ്പ് ടൗണിൽ നടന്ന പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗം സൈദാലി വലമ്പൂർ, നാസർ കൂട്ടിലങ്ങാടി, ഉബൈബ ടീച്ചർ, ജാബിർ വടക്കാങ്ങര, നൗഷാദ് അരിപ്ര, സുധീർ സി. കെ. എന്നിവർ നേതൃത്വം നൽകി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments