Friday, December 20, 2024
HomeKeralaസംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍.

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍.

ജോൺസൺ ചെറിയാൻ.

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഷൂട്ടൗട്ടിലൂടെ 5-4 ലീഡില്‍ വയനാട് കപ്പുയര്‍ത്തുകയായിരുന്നു. ഇരുടീമും മികച്ചപ്രകടനം കാഴ്ചവെച്ച മത്സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യപകുതിയില്‍ എട്ടാം മിനിറ്റില്‍ മലപ്പുറമാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. വയനാടിന്റെ ഗോള്‍ പോസ്റ്റിനരികെ നിന്ന് ലഭിച്ച പന്ത് ഗോളിലേക്ക് ലക്ഷ്യം വെക്കുന്നതിനിടെ പ്രതിരോധനിരക്കാരന്റെ കൈയ്യില്‍ തട്ടിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത മലപ്പുറത്തിന്റെ ശ്രീഹരി ഉണ്ണികൃഷ്ണന്‍ മനോഹരമായി പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 1-0. തുടര്‍ന്നുള്ള സമയങ്ങളില്‍ ആക്രമിച്ച കളിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ മാത്രം മലപ്പുറത്തിന് കഴിഞ്ഞില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments