Wednesday, December 18, 2024
HomeA. C Georgeഎന്താണ് ജീവിതം?.

എന്താണ് ജീവിതം?.

മനോജ് തോമസ് .

എന്താണ് ജീവിതം?. എന്താണ് ജീവിതം ?.
എവിടെ തുടങ്ങുന്നു ജീവിതം നമ്മൾ ?.
ഒന്നുമില്ലാതെ ഈ ഭൂവിൽ എവിടെയോ നമ്മൾ
പിറന്നുവീഴുന്നു ജനകോടികളിൽ ഒരുവനായി.
ശിരസുയർത്തി മുന്നോട്ടു നോക്കി പതിയെ
കമിഴ്ന്നു വീഴാൻ ആദ്യം പഠിക്കുന്നു നമ്മൾ
വീണുകഴിഞ്ഞ് കുഴഞ്ഞ് നീന്തിത്തുഴഞ്ഞ്
ഇരു  കാലിൽ നിൽക്കാൻ ശ്രമിക്കുന്നു.
രണ്ടുകാലിൽ നിന്ന് പൈതൽ മെല്ലെ
പിച്ച വെച്ച് വെച്ച്  നടക്കാൻ പഠിക്കുന്നു.
ശൈശവ ബാല്യ കൗമാര കാലങ്ങൾ  കടന്ന്
യൗവനം പിന്നിട്ട്  ജീവിത നൗക മുന്നോട്ട് പായുന്നു.

കഷ്ടപ്പാടും തത്രപ്പാടുമായി മുന്നോട്ടു വീണ്ടും
ആഗ്രഹങ്ങൾ വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു.
ഈ ഭൂവിൽ എന്തോ നേടിയതിലുപരിയായി
എന്തൊക്കെയോ നഷ്ടപ്പെടുത്തി കഷ്‍ടം.
നഷ്ട്ടങ്ങൾക്കിടയിൽ വിജയം നേടുവാൻ
ചോര  നീരാക്കി  പായുന്നു മർത്യൻ.
അസ്ഥി ബലം  ഉള്ളവന് അതി  ബുദ്ധിയില്ല
അതി ബുദ്ധി ഉള്ളവന് അസ്ഥി ബലം കമ്മി.
അസ്ഥിയും ബുദ്ധിയും ഒരുമിച്ച  മർത്യർ
വിരളമാണ് ഈ ഭൂവിൽ കണ്ടു കിട്ടുവാൻ.
അസ്ഥിയും ബുദ്ധിയും ഒരുമിച്ച് ചേർന്നാൽ
മനുജന്, അഹം എന്ന ഭാവം ഉള്ളിൽ വളർന്നിടും
എന്നെക്കാൾ വലിയവൻ ആരുമില്ല ഈ ഭൂവിൽ
മറ്റുള്ള മർത്യർ ചട്ടനും പൊട്ടനും,
വിവരമില്ലാത്തവൻ പിന്നെ മന്ദബുദ്ധി.
വെട്ടിപ്പിടിക്കുവാൻ തത്രപ്പെടുന്ന മർത്യൻ
ഒടുവിൽ നേടിയതെല്ലാം ഈ ഭൂവിൽ ഉപേക്ഷിച്ച്
നിശ്ചലം  ഒന്നുമില്ലാതെ കടന്നുപോകുന്നു.
അതാണ് ജീവിതം അതാണ് ജീവിതം.
അതുതന്നെ മനുജന്റെ യഥാർത്ഥ ജീവിതം.
അതുതന്നെ മനുജന്റെ യഥാർത്ഥ ജീവിതം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments