ജോൺസൺ ചെറിയാൻ.
മുംബൈയില്‍ നിയന്ത്രണം വിട്ട ബസിടിച്ച് ഏഴ് പേര്‍ മരിച്ചു. 49 പേര്‍ ചികിത്സയില്‍. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.മുംബൈയിലെ കുര്‍ളയിലുള്ള അംബേദ്കര്‍ നഗറില്‍ രാത്രിയോടെയാണ് അപകടമുണ്ടായത്. കുര്‍ളയില്‍ നിന്ന് അന്ധേരിയിലേക്ക് പോവുകയായിരുന്നു മുംബൈ കോര്‍പ്പറേഷന്റെ എസി ബസ്. നിയന്ത്രണം വിട്ട് ബസ് ഏതാണ്ട് നൂറ് മീറ്ററിലധികം ദൂരത്തില്‍ വാഹനങ്ങളില്‍ ഇടിച്ചു. പാതയോരത്തുണ്ടായിരുന്നവരും വഴിയോര കച്ചവടക്കാരും അപടകത്തില്‍ പെട്ടു. ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് ബസ് നിന്നത്. വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ്