ജോൺസൺ ചെറിയാൻ.
പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭ മേളയിൽ 45 കോടി തീർഥാടകർ പങ്കെടുക്കുമെന്ന് ഉത്തർപ്രദേശ് മന്ത്രി സൂര്യ പ്രതാപ് ഷാഹി പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പരിപാടിയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ ഉടനീളം മൂന്ന് ലക്ഷത്തോളം ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മേള അവസാനിച്ചതിനു ശേഷവും അവയുടെ പരിപാലനം ഉറപ്പാക്കുമെന്ന് സർക്കാർ പ്രതിജ്ഞയെടുത്തുവെന്നും ഷാഹി പറഞ്ഞു.