അസിത ബാവ. എ .
വാക്കുകളായി ഹൃദയത്തിലേക്കിറ്റു-
വീഴുന്ന തേൻതുള്ളികളിൽ
നിന്നൊരു പുഴ തന്നെയൊഴുകും.
ആകാശത്തിലന്നേരം നിറയെ
നക്ഷത്രങ്ങൾ വിരിയും.
കവിത കൊണ്ടു ഹൃത്തടം
നിറഞ്ഞു തുള്ളിത്തുളുമ്പും.
കാറ്റിലും മഴയിലും
വെയിൽപ്പൂക്കളിൽ പോലും
കുളിരുള്ള സുഗന്ധം വീശും.
ഹൃദയങ്ങൾ പരസ്പരം സ്പർശിക്കും
തിങ്കളും താരകങ്ങളും
സ്വപ്നച്ചിറകുകളുമായി ചാരത്തണയും!