ജോൺസൺ ചെറിയാൻ.
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ ടെസ്റ്റ് ക്യാപ്പ് ലേലത്തിൽ പോയത് 250000 ഡോളറിന്. ഏകദേശം രണ്ട് കോടി 11 ലക്ഷം ഇന്ത്യൻ രൂപ. 1947-48 കാലഘട്ടത്തിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ധരിച്ചിരുന്ന തൊപ്പിയാണിത്. ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കിടെ ബ്രാഡ്മാൻ ധരിച്ചിരുന്ന ഒരേയൊരു “ബാഗി ഗ്രീൻ” എന്ന് വിശ്വസിക്കപ്പെടുന്ന തൊപ്പിക്ക് വലിയ ചരിത്ര മൂല്യമുണ്ട്.