വുമൺ ജസ്റ്റിസ് മൂവേമെന്റ്.
മലപ്പുറം: നീതിക്ക് കരുത്താവുക സ്ത്രീമുന്നേറ്റത്തിൽ അണിചേരുക എന്ന ശീർഷകത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മെമ്പർഷിപ്പ് കാമ്പയിൻ ജില്ലയിൽ തുടക്കമായി.
ഇന്ത്യൻ കലാകേന്ദ്ര ഡാൻസ് അക്കാദമി ഡയറക്ടറും കൊറിയോഗ്രാഫി/ചാരിറ്റി പ്രവർത്തകയുമായ ആർഎൽവി പുഷ്പവല്ലി, പ്രശസ്ത ചെറുകഥ, കവിത സാഹിത്യകാരിയും നർത്തകിയുമായ ഷീല ടീച്ചർ എന്നിവർക്ക് മെമ്പർഷിപ്പ് നൽകി വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, സെക്രട്ടറി സുഭദ്ര വണ്ടൂർ, ജില്ലാ കമ്മിറ്റിയംഗം സെറീന വിപി എന്നിവർ പങ്കെടുത്തു.
ഫോട്ടോ:
നീതിക്ക് കരുത്താവുക സ്ത്രീമുന്നേറ്റത്തിൽ അണിചേരുക എന്ന ശീർഷകത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് കാമ്പയിന്റെ ഭാഗമായി ഇന്ത്യൻ കലാകേന്ദ്ര ഡാൻസ് അക്കാദമി ഡയറക്ടർ ആർഎൽവി പുഷ്പവല്ലി, പ്രശസ്ത ചെറുകഥ, കവിത സാഹിത്യകാരി ഷീല ടീച്ചർ എന്നിവർക്ക് മെമ്പർഷിപ്പ് നൽകി വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.