Tuesday, December 3, 2024
HomeKeralaമക്കരപ്പറമ്പ്- മഴവില്ല് ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

മക്കരപ്പറമ്പ്- മഴവില്ല് ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ.

മക്കരപ്പറമ്പ്:  മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തിയ മഴവില്ല് ബാലചിത്ര രചന മത്സരത്തിന്റെ ഭാഗമായി മക്കരപ്പറമ്പ് ഏരിയയുടെ  മത്സരങ്ങൾ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടന്നു. കിഡ്സ്, ബഡ്സ്, സബ്ജൂനിയർ, ജൂനിയർ കാറ്റഗറികളിലായി 600 ലധികം കുട്ടികൾ പങ്കെടുത്തു. പാരന്റിങ് ക്ലാസിന്  300 ഓളം രക്ഷിതാക്കളും പങ്കെടുത്തു.
മലർവാടി സംസ്ഥാന കോ-ഓഡിനേറ്റർ മുസ്തഫ മങ്കട, ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി മലപ്പുറം ജില്ല കോ-ഓഡിനേറ്റർ മുരിങ്ങേക്കല്‍ കുഞ്ഞിമുഹമ്മദ്, മലർവാടി ജില്ല സെക്രട്ടറി ഷഹീർ വടക്കാങ്ങര, പി.പി ഹൈദരലി, പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, സൗദ ഇ.സി, ഇഹ്സാൻ സി.എച്ച്, റഹ്മത്ത് കീരംകുണ്ട്, വി.പി ബഷീർ എന്നിവർ നേതൃത്വം നൽകി. എൻ.കെ ശബീർ പാരന്റിങ് ക്ലാസ് അവതരിപ്പിച്ചു.
ഫോട്ടോ കാപ്ഷൻ: മലർവാടി ബാലസംഘം മഴവില്ല് ബാലചിത്ര രചന മത്സരത്തിന്റെ ഭാഗമായി മക്കരപ്പറമ്പ് ഏരിയ മത്സരവിജയികൾക്ക് സംസ്ഥാന കോ ഓഡിനേറ്റർ മുസ്തഫ മങ്കട സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments