Thursday, November 14, 2024
HomeKeralaമുസ്ലിം പെൺകുട്ടികളുടെ ശാക്തീകരണ മുന്നേറ്റം അടയാളപ്പെടുത്തി ജി.ഐ.ഒ റാലി.

മുസ്ലിം പെൺകുട്ടികളുടെ ശാക്തീകരണ മുന്നേറ്റം അടയാളപ്പെടുത്തി ജി.ഐ.ഒ റാലി.

ജിയോ മലപ്പുറം.

മലപ്പുറം : ‘ഇസ്‌ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം’ എന്ന തലക്കെട്ടിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം ആകർഷകമായി.
ഉച്ചക്ക് 3 മണിക്ക് കോട്ടപ്പടിയിൽ നിന്നാരംഭിച്ച് വാറങ്കോട്ടെ സമ്മേളന നഗരിയിൽ പര്യവസാനിച്ച പ്രകടനത്തിൽ പതിനായിരത്തോളം വിദ്യാർത്ഥിനികളും യുവതികളും അണിനിരന്നു.  ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റ നാൽപതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനം കാണികളെ ആവേശ ഭരി തരാക്കി.

ജി ഐ ഒ യുടെ ശക്തിയും ഔന്നത്യവും വിളിച്ചോതുന്ന പ്രകടനം നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. വർണാഭവും വ്യാവസ്ഥാപിതവുമായ ജി. ഐ. ഒ  റാലി വീക്ഷിക്കാൻ ആയിരങ്ങൾ തെരുവോരങ്ങളിൽ നില്ലുറപ്പിച്ചിരുന്നു. ലോകമൊട്ടുക്കും മാറാവ്യാധിയായി പടർന്നു പിടിച്ച ഇസ്ലാമോഫോബിയക്കെതിരെ റാലിയിൽ മുദ്രാവാക്യങ്ങൾ ഉയരുകയുണ്ടായി. ഇസ്രായേൽ ഭരണകൂടം ഫലസ്തീൻ സ്വാതന്ത്ര്യ പ്പോരാളികൾക്ക് നേരെ നടത്തുന്ന വംശഹത്യയെ റാലി ശക്തമായി അപലപിച്ചു.
ദേശീയവും അന്തർദേശീയവുമായ അനീതികളെയും ആക്രമങ്ങളെയും  ചോദ്യം ചെയ്തു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ ജനശ്രദ്ധയാകർഷിച്ചു. നവലിബറലിസ്റ്റുകൾക്കും മലബാറിനോടുള്ള വിവേചനം, മലപ്പുറത്തെ ഭീകരവൽക്കരിക്കാനുള്ള നീക്കം തുടങ്ങിയ വിഷയങ്ങൾക്കെതിരെ പ്രതിഷേധിച്ച ജി.ഐ.ഒ റാലി ഫലസ്തീൻ പോരാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ജില്ല പ്രസിഡൻ്റ് ജന്നത്ത്. ടി, ജനറൽ സെക്രട്ടറി നഹ്‌ല സാദിഖ്, വൈസ് പ്രസിഡൻ്റ് നഈമ നജീബ് സമ്മേളന കൺവീനർ നസീഹ. പി, സെക്രട്ടറിമാരായ ബാദിറ എം ശരീഫ്, അഫ്‌ല റഹ്മാൻ, ഷാദിയ, ലയ്യിന, ഹുദ അബ്ദുൽ ഗഫൂർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments