Thursday, November 14, 2024
HomeKeralaചരിത്രമായി ജി.ഐ.ഒ മലപ്പുറം ജില്ല സമ്മേളനം.

ചരിത്രമായി ജി.ഐ.ഒ മലപ്പുറം ജില്ല സമ്മേളനം.

ജിയോ മലപ്പുറം.

മലപ്പുറം : കേരളത്തിലെ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടി ഫാസിസത്തിനെതിരെ രൂപപ്പെട്ടു വന്ന ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് പകരം മുസ്ലിംങ്ങളെ തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിച്ച് സംഘ്പരിവാറിന് ഒത്താശ ചെയ്ത് കൊടുക്കുകയാണെന്ന്  ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി പ്രസ്താവിച്ചു. .
‘ഇസ്ലാം : വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം’ എന്ന പ്രമേയത്തില്‍ വാറങ്കോട് നടന്ന ജി. ഐ.ഒ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം, മനനം , ചിന്ത  എന്നിവയാണ് വിമോചനത്തിന്റെ ആദ്യപടി. ജി ഐ ഒ നാൽപ്പത് വർഷം പിന്നിട്ടപ്പോൾ കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിജ്ഞാനം സമ്പാദിക്കാന്‍ ശ്രമങ്ങൾ നടത്തുന്നത് ചേതോഹരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പറയുന്നതുപോലെ ജമാഅത്തെ ഇസ്ലാമി ഒരു ഭീകരസംഘടനയല്ല. രാജ്യത്ത് മാനുഷികവും ധാർമികവുമായ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണെന്ന് ഇവിടത്തെ ജനങ്ങൾക്കറിയാം. ജമാഅത്തെ ഇസ്ലാമിയുമായി ചേർത്ത് പറഞ്ഞതുകൊണ്ട് പ്രിയങ്ക ഗാന്ധിയുടെ വോട്ടുകള്‍ ഒരിക്കലും കുറയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ജന്നത്ത്. ടി അധ്യക്ഷത നിർവ്വഹിച്ചു .  ജി. ഐ ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന തൻ്റെ മുഖ്യ പ്രഭാഷണത്തില്‍ സാമൂഹിക വിപത്തുകൾക്കെതിരെ തെരുവിൽ പ്രതിരോധമായി കഴിഞ്ഞ നാൽപ്പതുവർഷക്കാലമായി ജി ഐ ഒ നിറഞ്ഞുനിൽക്കുകയായിരുന്നുവെന്ന് വിശദമാക്കി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം  പി. റുക്സാന, സാമൂഹിക പ്രവര്‍ത്തക റൈഹാന കാപ്പൻ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള, വനിതാ വിഭാഗം പ്രസിഡന്റ് സാജിദ എന്നിവര്‍ സംസാരിച്ചു.

വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ജി. ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് നഈമ നജീബും മലബാറിനോടുള്ള വിവേചനത്തിനെതിരെ സെക്രട്ടറി ബാദിറ എം. ശരീഫും പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ‘ഒലീവ് മരങ്ങൾ കഥപറയും’ എന്ന ഫലസ്തീൻ ഐക്യദാര്‍ഢ്യ ദ്യശ്യാവിഷ്കാരം, ഫാത്തിമ ഇഷ്തിക് ഗാനവും അവതരിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സമാപനം നിർവ്വഹിച്ചു. ജി ഐ ഒ ജില്ലാ ജനറൽ സെക്രട്ടറി നഹ് ല സാദിഖ് സ്വാഗതവും ജില്ലാ സമ്മേളനം ജനറൽ കൺവീനർ നസീഹ പി നന്ദിയും നിർവ്വഹിച്ചു. അമൽ സകരിയ ഖിറാഅത്ത് നടത്തി.

ഫോട്ടോ കാപ്ഷൻ: ജി.ഐ.ഒ മലപ്പുറം ജില്ല സമ്മേളനം മലപ്പുറത്ത് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി ആരിഫലി ഉദ്ഘാടനം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments