Friday, November 22, 2024
HomeKeralaഐ.ടി പ്രഫഷണലുകളുടെ കൂട്ടായ്മ ‘കമ്മിറ്റ്’ നിലവിൽവന്നു.

ഐ.ടി പ്രഫഷണലുകളുടെ കൂട്ടായ്മ ‘കമ്മിറ്റ്’ നിലവിൽവന്നു.

സോളിഡാരിറ്റി.

കോഴിക്കോട്: ഐ.ടി പ്രഫഷണലുകളുടെ കൂട്ടായ്മ ‘കമ്മിറ്റ്’ (കമ്മ്യൂണിറ്റി ഫോർ ഐ.ടി പ്രഫഷണൽസ്) പ്രഖ്യാപനവും ലോഗോ പ്രകാശനവും ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീർ പി. മുജീബുർറഹ്മാൻ നിർവഹിച്ചു. സാങ്കേതിക വിദ്യകളിൽ കുതിച്ചുചാട്ടം നടക്കുന്ന കാലത്ത് കൂട്ടായ്മയുടെ പ്രസക്തി വലുതാണെന്നും വലിയ ദൗത്യങ്ങൾ നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ബിജിത്ത് അഹ്മദ്, റാഷിദ് മുഹ്‍യുദ്ധീൻ, ഷബീർ ഖാദർ, നാദിർ കെ.എം എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഒ.കെ. ഫാരിസ് സ്വാഗതവും അംജദ് അലി ഇ.എം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബിജിത് അഹ്മദ് (ഡയരക്ടർ), റാഷിദ് മുഹ്‍യുദ്ധീൻ (അസി. ഡയരക്ടർ).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments