Monday, November 25, 2024
HomeKeralaലാം ഫൗണ്ടേഷൻ 'കൈകോർക്കാം കൈത്താങ്ങാകാം' പദ്ധതി ലോഞ്ച് ചെയ്തു.

ലാം ഫൗണ്ടേഷൻ ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതി ലോഞ്ച് ചെയ്തു.

ലാം കനൗലെഡ്ജ് സെന്റർ .

തിരുവനന്തപുരം: സാമൂഹിക, സന്നദ്ധ സംഘടനയായ ലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരിശീലനം ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതിയുടെ ലോഞ്ചിങ് സംസ്ഥാന കാർഷിക വികസന വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല ഐ.എ.എസ് നിർവഹിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടിയുള്ള ലാം ഫൗണ്ടേഷൻ്റെ ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതി എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
പ്രോഗ്രാം കോഡിനേറ്റർ ഷിബു ചന്ദ്രൻ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സമീൽ ഇല്ലിക്കൽ, എക്സിക്യൂട്ടീവ് ഓഫീസർ സജു വി എസ്, അക്കാഡമിക് കോ കോർഡിനേറ്റർ ഷിജു സി, ലാം നോളേഡ്ജ് സെന്റർ പി ആർ ഒ അജ്മൽ തോട്ടോളി തുടങ്ങിയവർ സംബന്ധിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ, പെൺകുട്ടികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി കേരള പി എസ് സി നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള ഡിഗ്രി ലെവൽ എക്സാമുകൾക്ക് പരിശീലനം ഒരുക്കുകയാണ് വിദ്യാഭ്യാസ സാമൂഹ്യ സന്നദ്ധ സംഘടനയായ ലാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ലാം നോളജ് സെന്റർ. സാമൂഹ്യ സേവന രംഗത്തുള്ള വിവിധ എൻജിഒ കൾ, ചാരിറ്റബിൾ സൊസൈറ്റികൾ, വ്യാപാര വ്യവസായ മേഖലയിലുള്ളവരുടെ വിവിധ സേവന സംവിധാനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ലാം ഫൗണ്ടേഷൻ പ്രസിഡൻ്റും കവിയും എഴുത്തുകാരനുമായ ഡോ. ജമീൽ അഹ്‌മദ്, ജനറൽ സെക്രട്ടറി സമീൽ ഇല്ലിക്കൽ, പ്രോഗ്രാം കോഡിനേറ്റർ ഷിബു ചന്ദ്രൻ, അക്കാഡമിക് ഹെഡ് സുനിത, പിആർഒ അജ്മൽ തോട്ടോളി എന്നിവർ അറിയിച്ചു.
 കഴിഞ്ഞ ജനുവരി മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ നടന്ന പിഎസ്‌സി പരീക്ഷകൾക്ക് ലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 5000ത്തിലധികം ഉദ്യോഗാർത്ഥികൾക്കാണ് സൗജന്യ പിഎസ് സി സമഗ്ര പരിശീലനം നൽകിയത്.
 ഭിന്നശേഷിക്കാർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കും പുതുതലമുറ തൊഴിൽ പരിശീലനങ്ങൾ സൗജന്യമായി നോളജ് സെന്റർ നൽകിവരുന്നു. ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതിയിലൂടെ പി എസ് സി യുടെ നവീകരിച്ച പരീക്ഷ രീതി അനുസരിച്ച്, പ്രിലിമിനറിക്കും മെയിൻസിനുമുള്ള സമഗ്ര പരിശീലനമാണ് നൽകുക. കേരളത്തിലെ ഏറ്റവും പ്രശസ്തരായ അധ്യാപകരാണ് എല്ലാ ക്ലാസുകളും നയിക്കുന്നത്. റെക്കോർഡഡ്, ലൈവ് സെഷനുകൾ കൂടാതെ കൃത്യമായ സ്റ്റഡി പ്ലാനും, മോഡൽ എക്സാമുകൾ മോക്ക് ടെസ്റ്റുകൾ എന്നിവ പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് www.lamknowledge. com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റിലൂടെയാണ് അർഹരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നത്. വിശദവിവരങ്ങൾക്ക് 9054123450, 9074527591 എന്നീ നമ്പറുകളിൽ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്.
Ajmal Thottoly
P R O – LAM KNOWLEDGE CENTRE
Photo Caption: ലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരിശീലനം ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതിയുടെ ലോഞ്ചിങ് സംസ്ഥാന കാർഷിക വികസന വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല ഐ.എ.എസ് നിർവഹിക്കുന്നു. ലാം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സമീൽ ഇല്ലിക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ഷിബു ചന്ദ്രൻ, PRO അജ്മൽ തോട്ടോളി, വി.എസ് സജു, സി. ഷിജു എന്നിവർ സമീപം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments