ജോൺസൺ ചെറിയാൻ.
ഐക്യ രാഷ്ട്ര സംഘടനയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി – ഉന്‍വ) യെ നിരോധിച്ചു കൊണ്ടുള്ള നിയമം പാസാക്കി ഇസ്രയേലി പാര്‍ലമെന്റ്. ഉന്‍വയ്ക്ക് ഇനി ഇസ്രയേലിലും ഇസ്രയേല്‍ അധീന കിഴക്കന്‍ ജറുസലേമിലും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. 90 ദിവസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഗസ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ അവസ്ഥ ഇതോടെ വഷളാകും. ഗസയിലേക്ക് സഹായമെത്തിക്കാനായി ഉന്‍വയ്ക്ക് ഇസ്രയേല്‍ സൈന്യവുമായി സഹകരം ആവശ്യമാണ്. നിയമം പാസാക്കിയതോടെ ഇസ്രയേല്‍ ഉദ്യോഗസ്ഥരും ഏജന്‍സി ജീവനക്കാരും തമ്മില്‍ ബന്ധപ്പെടുന്നതിന് വിലക്ക് നിലവില്‍ വന്നു.