ജോൺസൺ ചെറിയാൻ.
സൈന്യം നിര്‍മിച്ച ടെന്റുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നീക്കിയതായാണ് വിവരം. ഡെപ്സാങ്ങിലും ഡെംചോക്കിലുമാണ് സൈനിക പിന്മാറ്റം നടത്തിയത്. ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ മേഖല സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.സൈനിക പിന്മാറ്റം സ്ഥിരീകരിക്കും. ഇതിനു ശേഷം നാളെ പട്രോളിങ് പുനഃരാരംഭിക്കാനാണ് നീക്കം.2020 ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മേഖലയില്‍ ഇരു സൈന്യവും പട്രോളിങ് പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നത്.