ജോൺസൺ ചെറിയാൻ.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ദോഹയില്‍ എത്തി.സൗദി അറേബ്യ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്തറില്‍ എത്തിയത്. ലുസൈല്‍ പാലസില്‍ ആന്റണി ബ്ലിങ്കനെയും പ്രതിനിധി സംഘത്തെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു.ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതും മേഖലയിലെ ആശങ്കയുമായി ബന്ധപ്പെട്ട വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഗാസ, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍, ലെബനന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങ ളില്‍ ഊന്നിയായിരുന്നു ചര്‍ച്ചയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.