ജോൺസൺ ചെറിയാൻ.
ജപ്തി നടപടിയെത്തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് വ്യവസായി എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് വീടിന്റെ താക്കോല്‍ തിരികെ ലഭിച്ചു. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ നാളെ തന്നെ മുഴുവന്‍ തുകയും അടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതിന് പുറമേ സന്ധ്യയുടേയും കുടുംബത്തിന്റേയും തുടര്‍ജീവിതത്തിനായി 10 ലക്ഷം രൂപയും ലുലു അധികൃതര്‍ സന്ധ്യയ്ക്ക് നേരിട്ട് കൈമാറി. സന്ധ്യയ്ക്ക് വീട് തിരിച്ചുകിട്ടിയ സന്തോഷം മധുരം പങ്കുവച്ചുകൊണ്ടാണ് നാട്ടുകാര്‍ പ്രകടിപ്പിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദിയറിയിച്ച സന്ധ്യ യൂസഫലിയെ നേരില്‍ കണ്ട് നന്ദി പറയുമെന്നും അറിയിച്ചു. ജപ്തി ചെയ്യപ്പെട്ട വീട്ടില്‍ തളര്‍ന്നിരുന്ന സന്ധ്യയുടെ അവസ്ഥ വാര്‍ത്തയാക്കിയത് ട്വന്റിഫോറാണ്.