സരൂപ അനിൽ.
ഫൊക്കാന പൊളിറ്റിക്കൽ ഫോറം നിലവിൽ വന്നു, നമ്മുടെ യുവതലമുറയെ അമേരിക്കൻ, കാനേഡിയൻ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചു ഉയർത്തുക, അമേരിക്കൻ , കാനേഡിയൻ രാഷ്ട്രിയത്തിൽ മത്സരിക്കുന്നവർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് ഫൊക്കാന ഈ പൊളിറ്റിക്കൽ ഫോറം രൂപീകരിച്ചിട്ടുള്ളത് .വളരെയധികം രാഷ്ട്രീയ പ്രബുദ്ധത ഉള്ള ആളുകൾ ആണ് മലയാളികൾ ,പക്ഷേ പ്രവാസികൾ ആകുമ്പോൾ നാം രാഷ്ട്രിയത്തിൽ വളരെ പിന്നോട്ട് പോകുന്നു. ഏത് രാജ്യത്ത് ചെന്നാലും ആ രാജ്യത്തിൻറെ സാമൂഹ്യ രംഗങ്ങളിലും രാഷ്ട്രീയ രംഗങ്ങളിലും നാം ശ്രദ്ധചെലുത്തണം .
വോട്ടേഴ്‌സ് ശതമാനത്തിൽ നമ്മൾ വളരെ ചെറുതാണെങ്കിലും , കൃത്യമായിജോലി ചെയ്തു നികുതി നൽകുന്ന ഒരു ജനത എന്ന് പൊതുവെ ഇന്ത്യക്കാരെ കുറിച്ച് ഒരു ധാരണയുണ്ട് . രാഷ്ട്രീയമായി നാം മുന്നോട്ട് വന്നെങ്കിൽ മാത്രമേ ആ രാജ്യത്തിൻറെ ഭരണപരമായ കാര്യങ്ങളിൽ നമുക്ക്
സ്വീകാര്യത ലഭിക്കുകയുള്ളു . നമുക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ നമ്മുടെ സമൂഹത്തിന് കിട്ടുവാനും രാഷ്ട്രീയമായ പിടിപാടുകൾ വേണം. അത് അമേരിക്കൻ -കാനേഡിയൻ രാഷ്ട്രീയത്തിലേക്ക് ഒരു അവകാശമായി എത്തിക്കുവാൻ നമ്മളുടെ ഇടയിൽ നിന്ന് കൂടുതൽ നേതാക്കളെ സൃഷ്ടിക്കണ്ടത് ആവശ്യമാണ് . ചില സംസ്ഥാനങ്ങളിൽ മലയാളികൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമാണ് മറ്റ് ചില സ്ഥലങ്ങളിൽ വളരെ ശോചനീയവും ആണ് .
കഴിവുള്ളവരെ തേടിയെത്തുന്നതാണ് അമേരിക്കൻ-കാനേഡിയൻ രാഷ്ട്രീയം. ഇവിടെ പൊതുജനസേവനം ആദരണീയമാണ്. നല്ല പ്രവർത്തനങ്ങൾ നടത്തിയാൽ ഉയർന്ന പദവികൾ സ്വായത്തമാക്കാം.വിദ്യഭ്യാസം, ആതുരസേവന രംഗം, ഐ .ടി തുടങ്ങി നിരവധി മേഖലകളിൽ നാം മുന്നിൽ നിൽക്കുമ്പോൾ രാഷ്ട്രീയത്തിൽ മാത്രമാണ് നാം പിന്നിൽ. അതിനു നമ്മുടെ യുവ തലമുറയെ വാർത്തുഎടുക്കുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഡോ.ആനി പോള്‍ , ഫൊക്കാനയുടെ സ്വന്തം പുത്രി , ഫൊക്കാനയിലൂടെ പ്രവർത്തിച്ചു അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ ചരിത്രം കുറിച്ചവ്യക്തിത്വമാണ് ഡോ.ആനി പോള്‍. .റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറായി തുടർച്ചയായി നാലു തവണ തിരഞ്ഞെടുക്കപ്പെട്ട ഡോ.ആനി പോള്‍ ഇപ്പോൾ റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററിലെ വൈസ് ചെയറായും പ്രവർത്തിക്കുന്നു.
1982-ലാണ് ഡോ .ആനി പോൾ അമേരിക്കയിലെത്തുന്നത്. ബ്രൂക്ക്ലിനിലെ സെന്റ് ജോസഫ്സ് കോളേജില്നിന്ന് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ ബിരുദം (ബി.എസ്) നേടി. ന്യുയോര്ക്ക് മെഡിക്കൽ കോളേജിൽ നിന്ന് പബ്ലിക് ഹെൽത്തിൽ മാസ്റ്റര് ബിരുദവും (എം.പി.എച്ച്), ന്യുയോര്ക്ക് സിറ്റി സർവ്വകലാശാലയിൽനിന്ന് നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദവും (എം.എസ് എൻ.), പീഡിയാട്രിക് നഴ്സ് പ്രാക്ടീഷണർ (പി.എൻ.പി) ബിരുദവും നേടി.അടുത്ത കാലത്ത് നഴ്സിങ് പ്രാക്ടീസിൽ ഡോക്ടര് ബിരുദവും (ഡി.എൻ.പി ) നേടി. ന്യുയോര്ക്കിലെ ഡൊമിനിക്കൻ കോളേജ് ഉൾപ്പെടെ വിവിധ കോളേജ്കളിൽ അഡ്ജംക്ട് പ്രൊഫസ്സറായും പ്രവർത്തിച്ചു.
പഠനത്തിൽ കാണിച്ച ഈ താത്പര്യവും ഉന്നത ബിരുദങ്ങൾ സ്വന്തമാക്കണമെന്ന ആഗ്രഹവും പൊതുപ്രവര്ത്തനത്തിലും ആനി പിന്തുടര്ന്നു. പ്രാദേശികവും , മലയാളികൂട്ടായ്മകളിലും വളരെ ഊര്ജസ്വലതയോടെ പ്രവര്ത്തിച്ച ആനി പോൾ കൈവെക്കാത്ത മേഖലകളില്ല. നയാക്ക് കോളേജിലെ ഉപദേശക സമിതി അംഗം കൂടിയാണ് ലെജിസ്ലേറ്റർ ആനി പോൾ.
അജിത് കൊച്ചൂസ് , ന്യൂ യോർക്കിലെ സാമുഖ്യ , സംസ്കരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറ സാനിദ്യമാണ് അജിത് കൊച്ചൂസ് . ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി ലയസൺ മെമ്പറായും ആയിയും പ്രവർത്തിക്കുന്ന അദേഹം സെനറ്ററിന്റെ ഇലക്ഷൻ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച വെക്തികൂടിയാണ് . രാഷ്ട്രീയ മേഘലകളിൽ അജിത്തിന്റെ പ്രഗൽഭ്യവും സമൂഹത്തിലെ അംഗീകാരവും കണക്കിലെടുത്താണ് എൻ.യു.എം.സി. ഡയറക്ടർ ബോർഡ് അംഗമായി അദ്ദേഹത്തെ നിയമിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ വംശജന് ഇത്തരം ഒരു പദവി ഇവിടെ ലഭിക്കുന്നത്.
ബോർഡ് മെമ്പർ എന്ന നിലയിൽ വളരെയധികം കമ്മ്യൂണിറ്റി പ്രവർത്തനം നടത്തുവാനും സമൂഹത്തിലുള്ള പലർക്കും വിവിധങ്ങളായ സഹായങ്ങൾ നൽകുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി ആയ അദ്ദേഹം കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA) മുൻ പ്രസിഡന്റ് കൂടിയാണ് . ഫോമാ സിവിൽ & പൊളിറ്റിക്കൽ ഫോറം ചെയർമാനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം , മാസ്സപ്പെക്വ സെൻറ് പീറ്റേഴ്സ് & സെൻറ് പോൾസ് പള്ളി സെക്രട്ടറി, ഫോമാ യൂത്ത് ഫോറം നാഷണൽ ചെയർമാൻ എന്നീ പദവികളിലും കഴിഞ്ഞ പല വർഷങ്ങളിൽ സ്തുത്യർഹ സേവനം കാഴ്ച വച്ചിട്ടുണ്ട്. കഴിഞ്ഞ 18 വർഷമായി ന്യൂയോർക്ക് സിറ്റി ഗവൺമെൻറ് ഐ.ടി. ഡിപ്പാർട്മെന്റിൽ പേറോൾ ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡയറക്ടർ ആയി ജോലി നോക്കുന്നു.
മുവാറ്റുപുഴ കടാതിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കുടുംബസമേതം ന്യൂ യോർക്കിലെ ലോങ്ങ് ഐലൻഡിൽ ആണ് താമസം. ഭാര്യ ജയാ വർഗ്ഗീസ് ലോങ്ങ് ഐലൻഡിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരിയാണ്. അജിത്-ജയാ ദമ്പതികൾക്ക് അലൻ, ഇസബെൽ, റയാൻ എന്നീ മൂന്നു മക്കളുമുണ്ട്.
അലൻ കൊച്ചൂസ് ഫൊക്കാനയുടെ യൂത്ത് ടീമിനെ നയിക്കുന്ന നാഷണൽ കമ്മിറ്റി മെംബേർ കൂടിയാണ്.
ബിജു ജോർജ് ,കാനഡയിലെ സാമൂഹിക-സാംസ്കാരിക – രാഷ്ട്രീയ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്, കാനഡ മലയാളികളുടെ അഭിമാനമായ ബിജു ജോർജ് . ഇന്ത്യൻ അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയ അദ്ദേഹത്തെ കാനഡയിൽ അറിയപ്പെടുന്നത് തെരെഞ്ഞെടുപ്പിൽ മത്സരിക്കാത്ത എം . പി. എന്നാണ്. കാനഡയുടെ രാഷ്ട്രീയ രംഗങ്ങളിലിൽ അത്രത്തോളം സാധിനമാണ് ബിജു ജോർജിന് ഉള്ളത്. കാനഡ പർലമെന്റിൽ മലയാളികളുടെ ഉത്സവമായ ഓണം ആഘോഷിക്കുന്നത് ബിജു ജോർജിന്റെ നേതൃത്വത്തിൽ ആണ്. കാനഡയിലെ പ്രമുഖരും , മന്ത്രിമാരും ,പാർലമെന്‍റ് അംഗങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ ചടങ്ങിന് സാക്ഷിയാകാൻ എത്തുന്നത് മലയാളികൾക്കു ഒരു അംഗീകാരം കൂടിയാണ് .
കാനഡയിൽ അതിവേഗം വളരുന്ന കമ്മ്യൂണിറ്റികളിലൊന്നായ മലയാളികളുടെ പാരമ്പര്യവും തനിമയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുവാൻ ഓണം പോലെയുള്ള ഈ ആഘോഷങ്ങൾ വളരെ സഹായിക്കുന്നുണ്ട് . മലയാളീ സമൂഹത്തിൽ നിന്ന് പലരും കാനഡയുടെ രാഷ്ട്രീയ രംഗങ്ങളിൽ ആകൃഷ്‌ടരായി ഇപ്പോൾ കടന്നുവരുന്നുണ്ട് ,അവരിൽ പലരും പാർലമെന്റിലേക്ക് മത്സരിക്കുവാനും മുന്നോട്ട് വരുന്നു. ഇനിയും കൂടുതൽ ആളുകളെ കാനഡയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ബിജു ജോർജിന്റെ നേതൃത്വത്തിന് കഴിയും എന്നാണ് ഫൊക്കാനയുടെ വിശ്വാസം.
പത്തനംതിട്ട, ഓമല്ലൂർ സ്വദേശിയായ ബിജു ജോർജ് നല്ല ഒരു എഴുത്തുകാരനും കവിയും കൂടിയാണ് . റെസ്റ്റോറെന്റ് ബസിനെസ്സിലും, റിയൽ എസ്റേറ്റിലും പ്രവർത്തിച്ചിരുന്ന അദ്ദേഹം നിരവധി പ്രസിദ്ധ സിനിമകളും നിർമിച്ചിട്ടുണ്ട്,.കുട്ടികാലം മുതലേ രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം 18 മത്തെ വയസ്സിൽ കേരളം വിട്ടതാണ് . ഭാര്യ ബീന ജോർജ് മൊത്തു ഒട്ടാവോയിൽ ആണ് താമസം. ഏക മകൾ അനിത ജോർജ് ഫൊക്കാന യൂത്ത് നാഷണൽ കമ്മിറ്റി മെംബെർ കൂടിയാണ് .
ഫൊക്കാന പൊളിറ്റിക്കൽ ഫോറം ചെയർ ആയ ഡോ.ആനി പോള്‍ , വൈസ് ചെയർസ് ആയ അജിത് കൊച്ചൂസ് , ബിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പൊളിറ്റിക്കൽ ഫോറത്തിന് അമേരിക്കൻ -കാനഡയുടെ രാഷ്ട്രീയ മേഘലകളിൽ നിരവധി പ്രതിഭകളെ സമ്മാനിക്കാൻ കഴിയും എന്ന ഉത്തമ വിശ്വാസം ഉണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , എക്സിക്യൂട്ടീവ് ടീം എന്നിവർ അറിയിച്ചു.