കെ എം ഷെഫ്രിൻ.
മലപ്പുറം : മലപ്പുറത്ത് പ്രതിപക്ഷ സംവിധാനം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ. നക്ഷത്ര സംഗമം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ജില്ലയിലെ വ്യത്യസ്ഥ കാമ്പസ് ഇലക്ഷനുകളിൽ മത്സരിച്ചു വിജയിച്ച പോരാളികൾക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുക ആയിരുന്നു അദ്ദേഹം. കാമ്പസുകളെ ജനാധിപത്യ വത്കരിക്കാനുള്ള ഫ്രറ്റേണിറ്റിയുടെ തീരുമാനം വിദ്യാർഥികൾ നെഞ്ചേറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം കോട്ടപ്പടിയിൽരോഹിത് വെമുല ഹാളിൽ വെച്ച് നടന്ന സ്വീകരണത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ഷഫ്രിൻ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമ ജി പിഷാരടി മുഖ്യ പ്രഭാഷണവും വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ഡോക്ടർ സഫീർ എ കെ എന്നിവർ ആശംസയും അറിയിച്ചു.
ചടങ്ങിൽ 2024 ഫെബ്രുവരി 8 ന് നടക്കുന്ന ജില്ലാ സമ്മേളന പോസ്റ്റർ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ഷഫ്രിൻ ജില്ലാ മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ പ്രകാശനംചെയ്തു.
ജില്ലയിലെ വ്യത്യസ്ത കോളേജുകളിൽ വിജയിച്ച പ്രവർത്തകർ അനുഭങ്ങൾ പങ്കുവെച്ചു.
ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ സ്വാഗതവും ജില്ലാ സെക്രട്ടറി അൽത്താഫ് നന്ദിയും അറിയിച്ചു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ വി ടി എസ് ഉമർ തങ്ങൾ, ഫയാസ് ഹബീബ് സെക്രട്ടറിമാരായ ഷിബാസ് പുളിക്കൽ, മുഫീദ വി കെ, ഫായിസ് എലാങ്കോട് തുടങ്ങിയ ജില്ലാ നേതാക്കൾ നേതൃത്വം നൽകി.