ജോൺസൺ ചെറിയാൻ.
തിരുച്ചിറപ്പള്ളിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പറയുന്നയര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ സാങ്കേതിക തകരാറിന്റെ കാര്യം ക്യാബിന്‍ ക്രൂ അറിഞ്ഞിരുന്നു. നിറച്ചും ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും സാങ്കേതിക തകരാര്‍ മൂലം പറന്ന് മുന്നോട്ടുപോകാനും വയ്യാത്ത അവസ്ഥയായിരുന്നു ഫ്‌ളൈറ്റിന്റേത്. ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍, അപകടത്തിനും പ്രാര്‍ത്ഥനയ്ക്കുമിടയില്‍ ജീവതത്തിനും മരണത്തിനുമിടയില്‍ വിമാനത്തിന് രണ്ടുമണിക്കൂറിലേറെ ട്രിച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വന്നു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 141 ജീവനുകളാണ് വിമാനത്തിലുള്ളത്. സേഫ് ലാന്‍ഡിംഗിലുള്ള ഭഗീരഥ പ്രയത്‌നത്തിനിടെ മനസാന്നിധ്യം കൈവിടാത്ത കരുത്തിന്റെ പേരായി ഈ വൈകുന്നേരം മാറുകയായിരുന്നു ഡാനിയല്‍ ബെലിസ. എയര്‍ ഇന്ത്യാ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വനിതാ പൈലറ്റിന് കൈയടിക്കുകയാണ് ഇപ്പോള്‍ അധികൃതരും സോഷ്യല്‍ മീഡിയയും.