Sunday, November 24, 2024
HomeKeralaപെരിന്തൽമണ്ണ - അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പരാതി...

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പരാതി നൽകി.

വെൽഫെയർ പാർട്ടി.

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പരാതി നൽകി.

ഹോസ്പിറ്റൽ നഗരം എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിലെ സൂപർസ്പെഷാലിറ്റി ആശുപത്രികളിലേക്കും, M.E.S. മെഡിക്കൽ കോളേജിലേക്കും, കോഴിക്കോട്-മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കും അത്യാഹിതങ്ങളിൽ എത്തുന്ന ആംബുലൻസുകൾ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗികൾ തുടങ്ങിയവർക്കും ദേശീയപാത 966 (പഴയ 213) ലെ അങ്ങാടിപ്പുറം മേഖലയിൽ നേരിടുന്ന ഗതാഗതക്കുരുക്കു മൂലം സമയംബന്ധിതമായ ചികിത്സ ലഭിക്കാതെ വരുന്നു. കൂടാതെ, പോലീസ്, ഫയർ റെസ്ക്യൂ അടക്കമുള്ള അടിയന്തര സേവനങ്ങളും ഈ ഗതാഗതക്കുരുക്ക് വലിയ തിരിച്ചടിയാണ്.
ഈ ഗതാഗത തടസ്സം പൗരന്റെ സഞ്ചാരസ്വാതന്ത്ര്യത്തെയും, മതിയായ ചികിത്സ ലഭിക്കാനുള്ള അവകാശത്തെയും directly ബാധിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ചൂണ്ടിക്കാട്ടി. 1986-ലെ ഓൾഗ ടെല്ലിസ് കേസിലെ സുപ്രീംകോടതി വിധി പ്രകാരം ജീവനോപാധി, ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും, അതിനാൽ കേരള സർക്കാർ, ജനപ്രതിനിധികൾ, അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പൗരാവകാശ ലംഘനത്തിൽ പ്രതികളാകണമെന്ന് ചൂണ്ടിക്കാട്ടി.
ഇതിന് പരിഹാരമായ ഓരോടം പാലം-മാനത്തുമംഗലം ബൈപ്പാസ് പദ്ധതിയുടെ സാധ്യതാ പഠനം നടത്തി, പ്രാഥമിക ഫണ്ട് അനുവദിച്ചിട്ട് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ ഒന്നും തന്നെ കൈക്കൊള്ളാത്തതിൽ വെൽഫെയർ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ ആണ് പരാതി നൽകിയത്. ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം, സെയ്താലി വലമ്പൂർ എന്നിവരും കൂടെ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ ആണ് പരാതി സമർപ്പിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments