ജോൺസൺ ചെറിയാൻ.
വിഴിഞ്ഞം കമ്മീഷനിങ്ങിൽ അനിശ്ചിതത്വം ഇല്ലെന്ന് തുറമുഖ MD ദിവ്യ എസ് അയ്യർ 24നോട്. പോർട്ട് ഓപറേഷൻ ഉൾപ്പെടെ പൂർണ്ണ സജ്ജം. പ്രധാനപ്പെട്ട ചില ആളുകളുടെ സൗകര്യങ്ങൾ കൂടി കണക്കിലെടുത്ത് ഉടൻ പോർട്ട് കമ്മീഷൻ ചെയ്യും.ചെറുതും വലുതുമായ 15 ലധികം കപ്പലുകൾ ഇതിനോടകം തുറമുഖത്തെത്തി. ഓരോ കപ്പലുകളും ഓരോ സവിശേഷതകൾ ഉള്ളത്. തുറമുഖത്തിന് സ്ഥിരം ISPS കോഡും പോർട്ട് നാവിഗേഷൻ ചാർട്ടും ലഭിച്ചു. കണ്ടെയ്നർ നീക്കങ്ങളും അതിവേഗം നടക്കുന്നുവെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.